കാണികളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍

By Web DeskFirst Published Jan 31, 2018, 3:07 PM IST
Highlights

കണ്ണൂര്‍:ജേര്‍ണലിസ്റ്റ് വോളിയുടെ പ്രചരണാര്‍ത്ഥം ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും തമ്മിലുള്ള വോളിബോള്‍ മത്സരത്തില്‍ നിറഞ്ഞുനിന്നത് നടന്‍ ലെഫ്. കേണല്‍ മോഹന്‍ലാല്‍.  മോഹന്‍ലാലിന്‍റെ ഓരോ നീക്കത്തെയും നിറഞ്ഞ കയ്യടിയോടുകൂടിയാണ് കാണികള്‍ സ്വീകരിച്ചത്.

സര്‍വീസിലായിരുന്നു മോഹന്‍ലാല്‍ കുടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെയായിരുന്ന താരത്തിന്‍റെ കളി. കോര്‍ട്ടിന് മുന്നിലും പിന്നിലും കളിച്ച താരം കാണികളെ ആവേശം കൊള്ളിച്ചു.

കേണല്‍ രാജേഷ് കനോജിയയുടെ നേതൃത്വത്തിലാണ് ടെറിട്ടോറിയല്‍ ആര്‍മി ടീം ഇറങ്ങിയത്. മോഹന്‍ലാലിന് പുറമെ മേജര്‍ രവി, മേജര്‍ ഉപേന്ദ്ര ഭണ്ഡാരി, സുബേദാര്‍ മേജര്‍ പ്രകാശന്‍, സുബേദര്‍മാരായ കമലാക്ഷന്‍, പ്രദീപന്‍, ജയരാജ്,ജയതിലകന്‍ എന്നിവരും കളത്തിലിറങ്ങി.

ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്‍റെ നേതൃത്വത്തിലിറങ്ങിയ പ്രസ് ക്ലബ് ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് വി. കെ സനോജ് തുടങ്ങിയവരും പങ്കെടുത്തു. ടീം അംഗങ്ങ
ള്‍ക്ക് മോഹന്‍ലാല്‍ മെഡലുകള്‍ സമ്മാനിച്ചു.
 

click me!