നന്ദി അവാര്‍ഡിന് നന്ദിയറിയിച്ച് മോഹന്‍ലാല്‍

Web Desk |  
Published : Nov 19, 2017, 12:09 PM ISTUpdated : Oct 05, 2018, 02:50 AM IST
നന്ദി അവാര്‍ഡിന് നന്ദിയറിയിച്ച് മോഹന്‍ലാല്‍

Synopsis

ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ  നന്ദി അവാര്‍ഡിന് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ജനതാ ഗ്യാരേജിലെ മിക ച്ച അഭിനയത്തിനാണ് മോഹന്‍ലാലിന് മികച്ച സനഹനടനുള്ള അവാര്‍ഡ് ലഭിച്ചത്.  ആന്ധ്ര സര്‍ക്കാരിന്‍റെ നന്ദി അവാര്‍ഡാണ് താരത്തിന് ലഭിച്ചത്. ഇതിന് സര്‍ക്കാരിനോട് നന്ദി അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് നന്ദി അറിയിച്ചത്. 

 മികച്ച സഹനടനായി തന്നെ തിരഞ്ഞെടുത്തതിന് ആന്ധ്ര സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. ഇവിടുത്തെ ജനങ്ങള്‍ തന്ന സ്‌നേഹവും അംഗീകാരവും എന്നെ അതിശയിപ്പിച്ചു. ചിത്രത്തിന്‍റെ സംവിധായകന്‍ കൊരട്ടാല ശിവ, മൈത്രി മൂവി, ഛായാഗ്രാഹകന്‍ തിരു, ജൂനിയര്‍ എന്‍ടി ആര്‍ തുടങ്ങി സിനിമയുടെ എല്ലാം അംഗങ്ങള്‍ക്കും തന്‍റെ നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്ത ജൂനിയര്‍ എന്‍ ടി ആറിനെ മികച്ച നടനായി തെരെഞ്ഞെടുത്തു. 

 അന്യഭാഷകളില്‍ വില്ലനായി തുടക്കം കുറിച്ച മോഹന്‍ലാല്‍ നിരവധി ചിത്രങ്ങളില്‍ സഹനടനായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മോഹന്‍ലാലിന് അന്യഭാഷയില്‍ നിന്നും അവാര്‍ഡ് ലഭിക്കുന്നത്. ആന്ധ്ര സര്‍ക്കാരിന്‍റെ നന്ദി അവാര്‍ഡ് ലഭിക്കുന്ന ആദ്യമലയാള നടന്‍ എന്ന ബഹുമതിയും മോഹന്‍ലാലിന് സ്വന്തമായിരിക്കുകയാണ്.

ജനതാ ഗ്യാരേജില്‍ സത്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത്. തെലുങ്കില്‍ വന്‍ വിജയമായിരുന്നു ഈ സിനിമ.  പെല്ലി ചൂപുലുവാണ് മികച്ച സംവിധായകന്‍. റിതു വര്‍മയെ മികച്ച നടിയായി തിരഞ്ഞെടുത്തു. 2015 ലെ ബാഹുബലിയാണ് മികച്ച ചിത്രം, അനുഷ്‌ക ഷെട്ടി മികച്ച നടിയും റാണ ദഗ്ഗുബാട്ടി മികച്ച വില്ലനും രമ്യ കൃഷ്ണന്‍ മികച്ച സഹനടിയുമായി തിരഞ്ഞെടുത്തു. 

കഴിഞ്ഞ വര്‍ഷം രണ്ട് തെലുങ്ക് സിനിമയിലാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്ത മനമാന്തയായിരുന്നു അത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്  രണ്ടു തവണയും മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശവും അഞ്ചു തവണ സംസ്ഥാന അവാര്‍ഡും നേടിയ നടനാണ് മോഹന്‍ലാല്‍. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ