അശാസ്‍ത്രിയപ്രചാരകരെ മറന്നേക്കാം, മീസിൽസ്‌-റുബെല്ല കുത്തിവെപ്പ് നടത്തണമെന്ന് മോഹന്‍ലാല്‍

Published : Nov 06, 2017, 06:04 PM ISTUpdated : Oct 05, 2018, 01:21 AM IST
അശാസ്‍ത്രിയപ്രചാരകരെ മറന്നേക്കാം, മീസിൽസ്‌-റുബെല്ല കുത്തിവെപ്പ് നടത്തണമെന്ന് മോഹന്‍ലാല്‍

Synopsis

കുട്ടികള്‍ക്ക് മീസിൽസ്‌-റുബെല്ല കുത്തിവെപ്പ് നടത്തണമെന്ന് മോഹന്‍ലാല്‍. മീസിൽസ്‌-റുബെല്ല കുത്തിവെപ്പിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രോഗങ്ങൾ, ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്‍മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്‍ചകൾ പലപ്പോഴും നമുക്ക് ചുറ്റും കാണാം.

ഒരു മാസമായി കേരളത്തിൽ നടന്നു വരുന്ന മീസിൽസ്‌-റുബെല്ല കുത്തിവെപ്പിനെ കുറിച്ച്‌ അറിഞ്ഞിരിക്കുമല്ലോ. പത്താം മാസം മുതൽ പത്താം ക്ലാസ്‌ വരെയുള്ള കൊച്ചു മിടുക്കൻമാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ്‌ ഇതിന്റെ ഗുണഭോക്താക്കൾ. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നല്‍കി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കള്‍ പടരുന്നത്‌ എന്നെന്നേക്കുമായി നമുക് തടയാൻ കഴിയൂ. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട്‌ കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത്‌ ശതമാനത്തിന്‌ മീതെ മാത്രമായി മടിച്ചു നിന്നു?

മരണത്തിനോ സാരമായ വൈകല്യങ്ങൾക്കോ കാരണമായേക്കാവുന്ന രണ്ട്‌ മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവർണാവസരത്തിന്‌ നേരെ നമ്മളിൽ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്ത് കൊണ്ടാണ്‌?

അശാസ്‍ത്രിയപ്രചാരകരെ മറന്നേക്കാം. നമ്മുടെ സമൂഹത്തിൽ നിന്ന് ഈ രണ്ട്‌ മാരകരോഗങ്ങളെ വേരോടെ പിഴുത്‌ കളയുന്ന ഈ യഞ്ജത്തിൽ നമ്മുടെ മക്കളും പങ്കാളികളാകട്ടെ. അത്‌ നമ്മുടെ കടമയും അവരുടെ അവകാശവുമാണ്‌.

പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ. മീസില്‍സ് - റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി അതിന്റെ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ നൽകാത്തവർ ഇന്നു തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രധിരോധ കുത്തി‌വയ്‌പ് നൽകണം. മീസിൽസും റുബല്ലയും ചരിത്രമാകട്ടെ..

കൂടുതൽ വിവരങ്ങൾക്ക്,
Visit, Info Clinic , https://www.facebook.com/NirnayamMedicozwithLalettan/
 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പ്രതിസന്ധികളുടെയും പ്രതീക്ഷകളുടെയും 'ഖിഡ്കി ഗാവ്'; റിവ്യു
അവൾ അലറിക്കരഞ്ഞതു പോലെ നിങ്ങളോരോരുത്തരും കരയും; അതിജീവിതയെ ചേർത്തുപിടിച്ച് രഞ്ജു രഞ്ജിമാർ