
ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ് രസകരമായ എപ്പിസോഡുകളിലൂടെ മുന്നേറുകയാണ്. എലിമിനേഷൻ പ്രക്രിയകളുടെ സംഘര്‍ഷഭരിതമായ രംഗങ്ങളും രസകരമായ ടാസ്‍ക്കുകളും കൊണ്ട് ബിഗ് ബോസ് ആകാംക്ഷയുണ്ടാക്കുന്നു. ബിഗ് ബോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ആ പ്രതികരണങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയാണ് ബിഗ് ബോസിന്റെ അവതാരകൻ കൂടിയായ മോഹൻലാല്‍.
മോഹൻലാലിന്റെ വാക്കുകള്‍
പലരും എന്നോടും ചോദിക്കാറുണ്ട്, ബിഗ് ബോസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായങ്ങള്‍ ഞാൻ കാണുന്നുണ്ടോ എന്ന്. എല്ലാം ഞാൻ കാണുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രസകരമായ അഭിപ്രായങ്ങള്‍. അതുപോലെ തന്നെ ബിഗ് ബോസ് കുടുംബത്തെ കുറിച്ചുള്ള പൊതുധാരണകള്‍ മാറ്റിമറിക്കുന്ന പ്രകടനങ്ങളാണ് അവര്‍ കാണിക്കുന്നത്. അതാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞാൻ അറിഞ്ഞത്. ബിഗ് ബോസിന്റെ വരവോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ഉണര്‍വാണുണ്ടായത്. പ്രതികരണശേഷിയുള്ള, അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സമൂഹം തന്നെയാണ് വേണ്ടത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ