ശ്രീദേവിയുടെ മരണം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published : Feb 25, 2018, 03:08 PM ISTUpdated : Oct 04, 2018, 06:22 PM IST
ശ്രീദേവിയുടെ മരണം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Synopsis

ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്. ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ ബാത്ത്റൂമില്‍ അവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു . റാഷിദിയ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു . സംഭവത്തില്‍ ബര്‍ദുബായ് പൊലീസ് കേസെടുത്തു.  പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു .

നാലാം വയസ്സിൽ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം . കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് എ.ആർ. റഹ്മാൻ പ്രതികരിച്ചു. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി  ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു.

നേരത്തെ റാസൽഖൈമയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തശേഷം ശ്രീദേവിയും കുടുംബവും ദുബായിലേക്കു വരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ആദ്യ സിനിമയുടെ തിരക്കിലായതിനാൽ മകൾ ജാൻവിക്ക് കുടുംബത്തിനൊപ്പം എത്താനായിരുന്നില്ല.

ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് മരണവിവരം സ്ഥിരീകരിച്ചു വാർത്ത പുറത്തുവിട്ടത്.  ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾക്ക് ഇന്ത്യൻ കോൺസുലേറ്റാണു നേതൃത്വം നൽകുന്നത്. നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മുംബൈയിലേക്കു കൊണ്ടുപോകും.  

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍