
പുതുമുഖങ്ങൾ കയ്യടക്കിയ 2017ൽ 120ൽ അധികം മലയാള സിനിമ ഇറങ്ങിയതിൽ ഭൂരിഭാഗവും പുതുമുഖ സംവിധായകരുടേതാണ്. ആഖ്യാനത്തിലും അവതരണത്തിലും മികച്ച സാന്നിധ്യമായ കാഴ്‍ചകൾക്കൊക്കെ കയ്യടിച്ചവരാണ് പ്രേക്ഷകർ. പക്ഷെ ആ കയ്യടികളെ നേരിട്ട് അനുമോദനങ്ങൾ ആക്കി മാറ്റുകയാണ് ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്‍മയായ 'മൂവി സ്ട്രീറ്റ്'. മൂവി സ്‍ട്രീറ്റ് ഇത്തവണ കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങൾക്ക് അവാർഡ് കൊടുക്കുന്നു. ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചുമണിക്ക് വൈറ്റില സ്റ്റാർ ചോയ്സ് കൺവെൻഷൻ സെന്ററിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ്.
മലയാള ചലച്ചിത്രങ്ങളിൽ കലാപരമായി ഏറ്റവും മികച്ചു നിൽക്കുന്നവയെ, അംഗങ്ങളുടെ ഇടയിൽ നടത്തുന്ന സ്വതന്ത്ര വോട്ടിങ്ങിലൂടെ നിശ്ചയിക്കുകയും, മികവ് പുലർത്തുന്ന ചലച്ചിത്രങ്ങൾക്കും വ്യക്തികൾക്കും അതാത് മേഖലകളിൽ പുരസ്‍കാരരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുകയാണ് മൂവി സ്‍ട്രീറ്റ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലേതെന്നതുപോലെ കൂട്ടായ്‍മയിലെ അംഗങ്ങളിൽ നിന്ന് നേരിട്ട് വോട്ടിങ്ങിലൂടെയാണ് 2017ലും അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഓപ്പൺ പോളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജേതാക്കൾക്കാണ് ചടങ്ങിൽ പുരസ്‍കാരങ്ങൾ വിതരണം ചെയ്യുക. പ്രവേശനം പാസ് മൂലം ക്രമപ്പെടുത്തിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ