ശിവകാര്‍ത്തിയേകന്റെ മിസ്റ്റര്‍ ലോക്കല്‍ റീമേക്കോ- പ്രതികരണവുമായി സംവിധായകൻ

Published : Feb 04, 2019, 01:23 PM ISTUpdated : Feb 04, 2019, 01:24 PM IST
ശിവകാര്‍ത്തിയേകന്റെ മിസ്റ്റര്‍ ലോക്കല്‍  റീമേക്കോ- പ്രതികരണവുമായി സംവിധായകൻ

Synopsis

ശിവകാര്‍ത്തിയേകൻ നായകനാകുന്ന പുതിയ സിനിമയാണ് മിസ്റ്റര്‍ ലോക്കല്‍. എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ചിത്രം റീമേക്ക് ആണെന്നുള്ള വാര്‍ത്തകള്‍ നിഷേധിക്കുകയാണ് സംവിധായകൻ എം രാജേഷ്.

നാനി നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം നേനു ലോക്കലിന്റെ റീമേക്ക് ആണ് മിസ്റ്റര്‍ ലോക്കല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണെന്നും റീമേക്കല്ലെന്നും എം രാജേഷ് പറയുന്നു. അതേസമയം രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. വാസുവാണ് മന്നൻ സംവിധാനം ചെയ്‍തത്. മിസ്റ്റര്‍ ലോക്കലില്‍ നയൻതാരയാണ് നായിക. ദിനേഷ് കൃഷ്‍ണൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കൂട്ടുകാരിയുടെ കൈ കടിച്ചുമുറിച്ചു, ഡ്രഗ്സ് കഴിച്ചതാണെന്ന് ഡോക്ടർ..'; തനിക്കുണ്ടായ അപസ്മാരത്തെ കുറിച്ച്‌ തുറന്നുപറഞ്ഞ് ഫാത്തിമ സന ഷെയ്ഖ്
'ഫാക്ടറി പോലെ പെറ്റ് കൂട്ടുന്നെ'ന്ന് വരലക്ഷ്മി; 'ഒരു കുഞ്ഞിനായി നീ പ്രാർത്ഥിക്കുന്ന ദിനം വരും' എന്ന് കമന്റുകൾ- വിമർശനം