
രണ്ടാമൂഴം ആര് സിനിമയാക്കണമെന്ന കാര്യം തന്റെ അച്ഛൻ തീരുമാനിക്കുമെന്ന് എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി നായർ. രണ്ടാമൂഴം അച്ഛന്‍റെ സ്വപ്ന പദ്ധതിയാണെന്നും ഏറ്റവും മനോഹരമായി യാഥാർത്ഥ്യമാക്കുമെന്നും അശ്വതി ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചു. സിനിമയെ കുറിച്ച് അവകാശവാദങ്ങളുന്നയിക്കുന്നവർ കോടതിയലക്ഷ്യത്തെക്കുറിച്ച് ഓർക്കണമെന്നും ആർക്കും രണ്ടാമൂഴത്തിന് അവകാശവാദം ഉന്നയിക്കാനാവില്ലെന്നും അശ്വതി പറയുന്നു.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
പത്ര മാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോൺലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം. ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. ... അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ