മീടൂവില്‍ കുടുങ്ങിയ മുകേഷിനെ പിണറായി സര്‍ക്കാരും അമ്മയും എന്തുചെയ്യും; ചോദ്യവുമായി റിമ

By Web TeamFirst Published Oct 13, 2018, 5:39 PM IST
Highlights

ഭരണകക്ഷി എംഎല്‍എയായ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണോ പിണറായി സര്‍ക്കാരിനുളളതെന്നും റിമ ചോദിച്ചു. വെളിപ്പെടുത്തല്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മ എന്തുകൊണ്ടാണ് മുകേഷിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും ചോദിച്ചു

കൊച്ചി: താര സംഘടനയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വുമണ്‍ കളക്ടീവ് അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ മീടു വെളിപ്പെടുത്തലില്‍ കുടുങ്ങിയ മുകേഷിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും താര സംഘടന അമ്മയുടെയും നിലപാട് അറിയണമെന്ന ആവശ്യവും ഉയര്‍ന്നു. നടി റിമ കല്ലിംഗലാണ് മുകേഷിന്‍റെ കാര്യത്തില്‍ സര്‍ക്കാരും അമ്മയും എന്ത് നടപടി എടുത്തുവെന്ന ചോദ്യം ഉയര്‍ത്തിയത്.

ഭരണകക്ഷി എംഎല്‍എയായ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണോ പിണറായി സര്‍ക്കാരിനുളളതെന്നും റിമ ചോദിച്ചു. വെളിപ്പെടുത്തല്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മ എന്തുകൊണ്ടാണ് മുകേഷിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും ചോദിച്ചു. മുകേഷ് എക്സിക്യൂട്ടീവ് അംഗമാണെന്ന കാര്യവും അവര്‍ ചൂണ്ടികാട്ടി. എന്നാല്‍ ചാര്‍ജ് ഷീറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരാള്‍ക്കെതിരെ അമ്മ നടപടിയെടുക്കുന്നതിനായി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് ജനപ്രതിനിധിയുടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ സമയമുണ്ടാകുമോയെന്ന് അറിയില്ലെന്നും റിമ പറഞ്ഞു.

മീ ടൂവിന് അനുകൂലമായ ക്രിത്യമായ നിലപാട് ബോളിവുഡില്‍ നിന്ന് വരുമ്പോളും ഫെഫ്കയുടെ ചെയര്‍മാന്‍ ബി.ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനെ വെച്ച് സിനിമയെടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തതെന്ന് ഡബ്യുസിസി അംഗം റിമ കല്ലിങ്കല്‍. താന്‍ എന്തുകൊണ്ട് പുറത്തുപോവുന്നുവെന്ന് ക്രിത്യമായി പറഞ്ഞാണ് നടി രാജിവെക്കുന്നത്.

'അമ്മ'യാണ് അഭിനേതാക്കളുടെ ആകെയുള്ള സംഘടന. ഇവിടെ എന്തെങ്കിലും മാറ്റം വരത്തണമെങ്കില്‍ സംസാരിക്കേണ്ടതിന്‍റെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വനിതാ കൂട്ടായ്മയുടെ മൂന്ന് അംഗങ്ങള്‍ സംസാരിക്കാന്‍ അമ്മയുടെ യോഗത്തില്‍ പോയതെന്നും റിമ കല്ലിങ്കല്‍. 

click me!