മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍-ട്രെയിലര്‍ ഇറങ്ങി

Published : Dec 10, 2016, 01:08 PM ISTUpdated : Oct 05, 2018, 02:30 AM IST
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍-ട്രെയിലര്‍ ഇറങ്ങി

Synopsis

മോഹന്‍ലാലും ജിബു ജേക്കബും ഒന്നിക്കുന്ന  മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വന്‍ വിജയം നേടിയ വെളളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. 

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍- മീന ജോടികള്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൊലീസ് യൂണിഫോമില്‍ സൈജു കുറുപ്പ്; 'ആരം' ചിത്രീകരണം പൂര്‍ത്തിയായി
'റൊമ്പ ഡേഞ്ചറാന ഇടം'; ദുരൂഹതയുണര്‍ത്തി 'സംഭവം അധ്യായം ഒന്ന്' ട്രെയ്‍ലര്‍