കാത്തു കാത്തേ മിഴികളില്‍ കസവ് ഞൊറിയണ നിമിഷമേ.. അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവിലെ ഗാനം ഹിറ്റാകുന്നു!

Published : Mar 06, 2019, 03:52 PM IST
കാത്തു കാത്തേ മിഴികളില്‍ കസവ് ഞൊറിയണ നിമിഷമേ.. അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവിലെ ഗാനം ഹിറ്റാകുന്നു!

Synopsis

കാളിദാസ് ജയറാം നായകനാകുന്ന പുതിയ സിനിമയാണ് അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  

കാളിദാസ് ജയറാം നായകനാകുന്ന പുതിയ സിനിമയാണ് അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ ആരാധകരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു കല്യാണ വീടിന്റെ പശ്ചാത്തലത്തിലുള്ള ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കല്യാണ വീട്ടിലെ തലേദിവസത്തെ ഒരുക്കങ്ങളാണ് ഗാനരംഗത്തുള്ളത്. സിത്താര കൃഷ്‍ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഹരി നാരായണൻ ബി കെ ആണ്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ. മിഥുൻ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ