മലയാള സിനിമയുടെ അവസ്ഥ: ഫ്രഞ്ച് വിപ്ലവത്തെ ഓര്‍മ്മിപ്പിച്ച് എന്‍ എസ് മാധവന്‍

By Web DeskFirst Published Jul 2, 2017, 5:41 PM IST
Highlights

ഇന്നത്തെ മലയാള സിനിമാ മേഖലയുടെ അവസ്ഥ 1789 ലെ ഫ്രാന്‍സിനെ ഓര്‍മിപ്പിക്കുന്നുവെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. യുവാക്കളും സ്ത്രീകളും അസ്വസ്ഥരും അമര്‍ഷമുള്ളവരുമാണ്. പഴയ സംവിധാനത്തെ അവര്‍ പൊളിച്ചുനീക്കുമെന്നും എന്‍ എസ് മാധവന്‍‌ പറയുന്നു. ട്വിറ്ററിലൂടെ ആണ് എന്‍ എസ് മാധവന്‍ ഇക്കാര്യം പറഞ്ഞത്. അമല്‍ നീരദിന്റേയും അന്‍വര്‍ റഷീദിന്റെയും സിനിമള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന വാര്‍ത്തകളോടുള്ള പ്രതികരണമായാണ് എന്‍ എസ് മാധവന്റെ പ്രതികരണം.

Malayalam film industry now reminds me of France in 1789. So much unease&resentment among d young &women that they'll dismantle d old order. https://t.co/290uPX4yf3

— N.S. Madhavan (@NSMlive) July 2, 2017

1789 ലായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്കം.

click me!