നൈല നയീം; ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍

Published : Sep 16, 2018, 09:00 PM ISTUpdated : Sep 19, 2018, 09:27 AM IST
നൈല നയീം; ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍

Synopsis

ബോള്‍ഡായ നിലപാടുകള്‍ കൊണ്ടും അപ്പിയറന്‍സ് കൊണ്ടും ശ്രദ്ധേയയായ താരമാണ് സണ്ണി ലിയോണ്‍. പോണ്‍ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറി, അവിടെ തന്‍റേതായ സ്ഥാനം കണ്ടെത്താനും സണ്ണിക്കായി. വ്യക്തി ജീവിതത്തിലും ഏറെ പ്രത്യേകതകള്‍ അവര്‍ക്കുണ്ട്

ബോള്‍ഡായ നിലപാടുകള്‍ കൊണ്ടും അപ്പിയറന്‍സ് കൊണ്ടും ശ്രദ്ധേയയായ താരമാണ് സണ്ണി ലിയോണ്‍. പോണ്‍ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറി, അവിടെ തന്‍റേതായ സ്ഥാനം കണ്ടെത്താനും സണ്ണിക്കായി. വ്യക്തി ജീവിതത്തിലും ഏറെ പ്രത്യേകതകള്‍ അവര്‍ക്കുണ്ട്. 

ഹോട്ട് ആന്‍റ് സ്പൈസി ലുക്കില്‍ എത്തുന്ന സണ്ണി ലിയോണിനപ്പുറം സാമൂഹിക വിഷയങ്ങളിലും അവര്‍ക്ക് നിലപാടുകളുണ്ട്.  ഇന്ന് ബോളീവുഡില്‍ തിരക്കുള്ള താരമായ സണ്ണി ലിയോണിന് വന്‍ ആരാധകരവൃന്ദമാണ് ഇന്ത്യയുലുള്ളത്. കേരളത്തിലടക്കം നിരവധി ആരാധകര്‍ ഇവര്‍ക്കുണ്ട്.

ഇതേ രീതിയില്‍ ബംഗ്ലാദേശിലെ സണ്ണി ലിയോണെന്ന് വിളിപ്പേരുള്ള താരത്തെ കുറിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 23 കാരിയായ നൈല നയീം ആണ് കക്ഷി. ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത നൈലയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്.  

റാംപ് മോഡലിങ് വഴിയാണ് നൈല സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. സിനിമാ രംഗത്ത് കുറഞ്ഞ കാലംകൊണ്ട് തനതായ സ്ഥാനം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു.  ഗ്ലാമറസായ നിരവധി വേഷങ്ങളില്‍ നിരവധി ബ്രാന്‍റുകളുടെ പരസ്യ ചിത്രങ്ങളിലും നൈല സാന്നിധ്യമറിയിച്ചു.

സീരിയല്‍ രംഗത്തേക്കും നൈല കടന്നുവന്നു. തുടര്‍ന്ന് സിനിമകളില്‍ ഐറ്റം ഡാന്‍സുകളില്‍ സാന്നിധ്യമായി. നിരവധി പേരാണ് ഇന്‍സ്റ്റഗ്രമില്‍ നൈലയെ പിന്തുടരുന്നത്. വന്‍ പ്രതികരണമാണ് നൈലയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും