ത്രില്ലടിപ്പിക്കാന്‍ അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്; 'നരകാസുര'ന്‍റെ കാത്തിരുന്ന ട്രെയ്‍ലര്‍

By Web TeamFirst Published Aug 1, 2018, 5:51 PM IST
Highlights

'ധ്രുവങ്ങള്‍ പതിനാറി'ന് ശേഷമുള്ള കാര്‍ത്തിക് നരേന്‍ ചിത്രം ഈ മാസം 31ന് തീയേറ്ററുകളില്‍

തമിഴ് സിനിമയില്‍ ഈ വര്‍ഷം പ്രേക്ഷകരില്‍ ഏറെ കാത്തിരിപ്പുള്ള കാര്‍ത്തിക് നരേന്‍ ചിത്രം നരകാസുരന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അരവിന്ദ് സ്വാമിക്കൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറാണ് പുറത്തെത്തിയത്. ശ്രിയ ശരണ്‍, സുന്ദീപ് കിഷന്‍, ആത്‍മിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ മാസം 31നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് ട്രെയ്‍ലര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്‍തു. ധ്രുവങ്ങള്‍ പതിനാറിന്‍റെ ആരാധകനാണ് താനെന്നും ഈ ചിത്രം അതിന് മുകളില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രദ്ധ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ബദ്രി കസ്തൂരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ഇതേ നിര്‍മ്മാണക്കമ്പനിക്ക് വേണ്ടി കാര്‍ത്തിക് നരേന്‍ അടുത്ത ചിത്രവും സൈന്‍ ചെയ്‍തിട്ടുണ്ട്. നാടക മേടൈ എന്നാണ് അടുത്ത ചിത്രത്തിന് കാര്‍ത്തിക് പേരിട്ടിരിക്കുന്നത്.
 

 

click me!