
ഹോളിവുഡ്: ലൈംഗിക ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. പന്ത്രണ്ടാം വയസിൽ പുറത്തിറങ്ങിയ തന്‍റെ ആദ്യ ചിത്രത്തിന് ശേഷമുണ്ടായ ക്രൂരമായ അനുഭവങ്ങളാണ് നതാലി വെളിപ്പെടുത്തിയത്. ലോസ് ഏഞ്ചലിസില്‍ സ്ത്രീകള്‍ നടത്തിയ സമര പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നതാലി.
സ്ഥലത്തെ ഒരു പ്രാദേശിക റേഡിയോ ചാനലിന് തന്നെപറ്റിയുള്ള വേവലാതി പറഞ്ഞു കൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്. 13-മത്തെ വയസില്‍ അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങിയപ്പോള്‍ നിരൂപകര്‍ തനിക്ക് പതിനെട്ട് വയസ് എന്ന് തികയുമെന്നാണ് നോക്കുകയും എഴുതുകയും ചെയ്തിരുന്നത്. അതായത് , നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം അവർ കാത്തിരിക്കുന്നു എന്നുമാണ് നതാലി പറഞ്ഞത്.
ആദ്യ ചിത്രമായ ‘ദി പ്രൊഫഷണല്‍’ റിലീസ് ചെയ്തതിനു ശേഷം ഒരു ആരാധകന്‍റെ കത്ത് കിട്ടിയെന്നും അതില്‍ അയാളുടെ ബലാത്സംഗ ഭാവനകളായിരുന്നു വെന്നും നതാലി സദസില്‍ പറഞ്ഞു. നിരൂപണങ്ങളില്‍ മുഴുവനും തന്‍റെ മാറിടങ്ങളെ കുറിച്ചും മറ്റുമായിരുന്നു എഴുതപ്പെട്ടിരുന്നത്. അതേസമയം, മറ്റു ചിലരാകട്ടെ നിയമപ്രകാരം കൂടെക്കിടക്കാനുള്ള വയസാണ് നോക്കിക്കൊണ്ടിരുന്നത്.
പതിമൂന്നാം വയസില്‍ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു. ലൈംഗിക ധാരണകള്‍ക്കനുസരിച്ച് തന്നെ ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഈ മേഖലയില്‍ നിന്നും വലിയ അരക്ഷിതത്വം താന്‍ നേരിടേണ്ടി വരും. അതോടെ എന്റെ പെരുമാറ്റത്തില്‍ പെട്ടെന്ന് ഭയങ്കര മാറ്റങ്ങള്‍ വരുത്തി. ലൈംഗികത തോന്നുന്ന ഒരു രംഗമുണ്ടെങ്കില്‍ പോലും ആ ചിത്രത്തില്‍ നിന്നും വിട്ടുനിന്നു. നാതിലി കൂട്ടിച്ചേര്ത്തു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ