നവ്യ കാണാനെത്തി; ഏറെക്കാലത്തിന് ശേഷം ജഗതി മനംനിറഞ്ഞ് പാടി

Published : Nov 14, 2018, 12:39 PM IST
നവ്യ കാണാനെത്തി; ഏറെക്കാലത്തിന് ശേഷം ജഗതി മനംനിറഞ്ഞ് പാടി

Synopsis

മലയാളത്തിലെ താരരാജാക്കന്‍മാരടക്കമുള്ള അഭിനേതാക്കളും ആരാധകരും എപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. അക്കൂട്ടത്തിലാണ് നവ്യ നായര്‍ ജഗതിയെ കാണാനെത്തിയത്. അമ്മയ്‌ക്കൊപ്പമെത്തിയ നവ്യ ഏറെനേരം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ജഗതിയുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും അറിഞ്ഞ നവ്യ അദ്ദേഹത്തിന് ഓര്‍ത്തുവയ്ക്കാന്‍ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു

തിരുവനന്തപുരം: മലയാളികളെ മനസ്സറിഞ്ഞ് ചിരിച്ചിച്ച ജഗതി ശ്രീകുമാര്‍ നേരിടേണ്ടിവന്ന വാഹനാപകടം ഏവരെയും ഇപ്പോഴും വേദനിപ്പിക്കുകയാണ്. ആ തമാശകള്‍ വെള്ളിത്തിരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സിനിമാ പ്രേമികള്‍. വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാനായിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

മലയാളത്തിലെ താരരാജാക്കന്‍മാരടക്കമുള്ള അഭിനേതാക്കളും ആരാധകരും എപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. അക്കൂട്ടത്തിലാണ് നവ്യ നായര്‍ ജഗതിയെ കാണാനെത്തിയത്. അമ്മയ്‌ക്കൊപ്പമെത്തിയ നവ്യ ഏറെനേരം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ജഗതിയുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും അറിഞ്ഞ നവ്യ അദ്ദേഹത്തിന് ഓര്‍ത്തുവയ്ക്കാന്‍ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു.

ഏറെക്കാലത്തിന് ശേഷം ജഗതി മനം നിറഞ്ഞ് പാടുകയും ചെയ്തു. 'മാണിക്യവീണയുമായെന്‍ മനസിന്‍റെ' എന്നു തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്ന് മനോഹരമായി പാടുകയായിരുന്നു. സന്ദര്‍ശനത്തിന്‍റെ വിശേഷങ്ങളും ഗാനാലാപനവും താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മിണ്ടിയും പറഞ്ഞും', അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി
നിവിൻ പോളിയുടെ നായികയായി പ്രീതി മുകുന്ദൻ, ക്യാരക്ടറിന്റെ പേര് പുറത്തുവിട്ടു