കൊച്ചുകുട്ടിയെപ്പോലെ ആ വിജയം ആഘോഷിച്ച് നയന്‍സ്

Published : Sep 24, 2018, 07:32 PM IST
കൊച്ചുകുട്ടിയെപ്പോലെ ആ വിജയം ആഘോഷിച്ച് നയന്‍സ്

Synopsis

വിഘ്നേശ് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നയൻതാരയ്ക്കൊപ്പം എയർ ഹോക്കി കളിക്കുന്ന വീഡിയോയാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ചെന്നൈ: നയൻതാരയും സംവിധായകന്‍ വിഘ്നേശ് ശിവനും തമ്മിലുള്ള പ്രണയം കോളിവുഡില്‍ ഇപ്പോള്‍ രഹസ്യമല്ല. ഇരുവരും വിവാഹത്തിനു മുൻപേ തങ്ങൾ മികച്ച താരജോഡികളാണെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ച സെപ്റ്റംബർ 18 ന് വിഘ്നേശിന്റെ പിറന്നാളായിരുന്നു. പിറന്നാളിന്റെ ഭാഗമായി ഇരുവരും അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

വിഘ്നേശ് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നയൻതാരയ്ക്കൊപ്പം എയർ ഹോക്കി കളിക്കുന്ന വീഡിയോയാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മൽസരത്തിൽ വിഘ്നേശിനെ നയൻതാര പുഷ്പം പോലെ തോൽപ്പിച്ചു. ഒപ്പം നയന്‍സിന്‍റെ ആഘോഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി  ആഹ്ളാദിക്കുകയാണ് വീഡിയോയില്‍ നയന്‍സ്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും