
ചെന്നൈ: സംവിധായകന്‍ വിഘ്‌നേഷ് ശിവയുമായി നയന്‍താര പ്രണയത്തിലാണെന്നത് കോളിവുഡിലെ ഒരു അണിയറക്കഥ മാത്രമല്ല. എന്നാല്‍ അടുത്തിടെ തന്‍റെ മുന്‍കാമുകന്‍ പ്രഭുദേവയെ നയന്‍താര കണ്ടതാണ് ഇപ്പോള്‍ കോളിവുഡിലെ ഹോട്ട് ന്യൂസ്. കടുത്ത പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും ചേര്‍ന്ന് ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നു. അതിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ തീര്‍ക്കുന്നതിനാണത്രെ ഇരുവരും കണ്ടത്. നിര്‍മ്മാണത്തിലേക്കും മറ്റും നീങ്ങുന്ന നയന്‍താര ചില ഇടപാടുകളിലൂടെ പണം സ്വരൂപീക്കുന്നു എന്ന് വാര്‍ത്തയുണ്ട്.
മുന്‍പ് കൊടുമ്പിരികൊണ്ട പ്രണയമായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മില്‍. പ്രഭുദേവയുടെ പേരു നയന്‍സ് ശരീരത്തില്‍ പച്ചകുത്തുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പ്രഭുദേവയെ വിവാഹം കഴിക്കാനായി നയന്‍സ് താല്‍ക്കാലികമായി സിനിമ ഉപേക്ഷിക്കുകയും ചെയ്തു.
ആദ്യ ഭാര്യ റംലത്തില്‍ നിന്നു വിവാഹമോചനം നേടിയ പ്രഭുദേവയും നയന്‍താരയും രണ്ടു വര്‍ഷത്തിനു ശേഷം വിവാഹിതരായി. വളരെ രഹസ്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. അതുകൊണ്ട് ഇരുവരും വിവാഹം കഴിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നു. എന്തായാലും ദിവസങ്ങളുടെ ആയുസ് മാത്രമേ ആ ദാമ്പത്യ ജീവിത്തിനുണ്ടായിരുന്നുള്ളു.
ആദ്യ ബന്ധത്തിലെ മക്കളെ കൂടെക്കൂട്ടണം എന്ന പ്രഭുവേദയുടെ ആവശ്യം നയന്‍സ് നിരസിച്ചതു കലഹത്തിലേയ്ക്കു വഴിവച്ചു. ഒടുവില്‍ വേര്‍പിരിയാം എന്ന തീരുമാനത്തില്‍ എത്തിചേര്‍ന്നതു പ്രഭുദേവയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടപ്രണയം ദിവസങ്ങള്‍ മാത്രം ആയുസുള്ള ദാമ്പത്യ ജീവിതത്തില്‍ അവസാനിച്ചു. തുടര്‍ന്ന് ഇനി തന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടാകില്ല എന്നു പ്രഭുദേവ അടിവരയിട്ടു പറഞ്ഞു.
മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നു പ്രഭുദേവ പറയുന്നു. ഇതിനു ശേഷം ഈ അടുത്തനാളുകളിലാണു ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് അതീവരഹസ്യമായായി നയന്‍താരയും പ്രഭുദേവയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ