
മനസിനക്കരയിലൂടെ വെള്ളിത്തിരയിലെത്തിയ നയന്‍താര ഇന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയാണ്. നയന്‍സിന്‍റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. താരത്തിന്റെ സിനിമകള്‍ പോലെ പ്രണയങ്ങളും ഏറെ ആഘോഷിക്കപ്പെട്ടു. തമിഴ് സംവിധായകന്‍ വിഘനേഷുമായുള്ള പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രണയം വെളിപ്പെടുത്തി ഇരുവരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രണയം പങ്കുവച്ച് വിഘ്നേഷ് രംഗത്തെത്തിയിരിക്കുകയാണ്. അറം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രമുഖ സ്വകാര്യ ചാനലിന്‍റെ അവാര്‍ഡ് നയന്‍സിന് ലഭിച്ചിരുന്നു. പുരസ്‌കാരം കയ്യില്‍ പിടിച്ചു നില്‍ക്കുന്ന നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവച്ച വിഘ്നേഷ് എഴുതിയ കുറിപ്പ് ഇവരുടെ പ്രണയം വ്യക്തമാക്കുന്നതാണ്.
ഞാന്‍ എന്നാണാവോ ഇത്‌പോലെ അവാര്‍ഡ് വാങ്ങി ഇവളെ ഏല്‍പ്പിക്കുന്നത്..' എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്. കുറിപ്പും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ