പലരും പറഞ്ഞു നസ്രിയയോട് ആ ചിത്രം ചെയ്യരുത്.!

By Web DeskFirst Published Feb 14, 2017, 7:34 AM IST
Highlights

രാജറാണി എന്ന ചിത്രമാണു നസ്‌റിയയ്ക്കു തമിഴില്‍ ബ്രെയ്ക്കു നല്‍കിയത്. ചെറിയ കാലയളവില്‍ 9 സിനിമകളില്‍ മാത്രം അഭിനയിച്ച നസ്രിയ അതിവേഗമാണ് മലയാളിക്കും തമിഴര്‍ക്കും പ്രിയപ്പെട്ട നായികയായത്. സംവിധായകന്‍ ശങ്കറിന്‍റെ ശിഷ്യനായ ആറ്റ്ലി കുമാര്‍ ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജറാണി. നസ്‌റിയ നസിം, ആര്യ, നയന്‍താര, ജയ്  എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന ചിത്രമായിരുന്നു ഇത്.

എന്നാല്‍ ഈ ചിത്രം ചെയ്യരുത് എന്നു പലരും നസ്‌റിയയോടു പറഞ്ഞിരുന്നു. രണ്ടു നായികമാരുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രധാന്യം ലഭിക്കില്ല, തുടക്കത്തിലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പലരും പറഞ്ഞു. എന്നാല്‍ എല്ലാവരുടേയും  അഭിപ്രായം കേട്ടുകഴിഞ്ഞായിരുന്നു ഞാന്‍ കഥ കേട്ടത്. 

കീര്‍ത്തന എന്ന കഥാപത്രത്തെ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. ഒരിക്കലും നായകനും നായികയും മാത്രമല്ല സിനിമയുടെ വിജയം. കഥയില്‍ വളരെ പ്രധാനപ്പെട്ട കഥാപത്രമാണ് കീര്‍ത്തന. 

രാജാറാണി എന്ന ചിത്രം കണ്ടു കഴിഞ്ഞാലും പ്രേക്ഷകര്‍ കീര്‍ത്തന എന്ന കഥാപാത്രത്തെ മറക്കില്ല. അതാണ് ആ കഥാപത്രത്തിന്റെ വിജയം. മറ്റുള്ളവര്‍ പറയുന്നതു കേട്ട് ആ സിനിമ വേണ്ടന്നു വച്ചിരുന്നെങ്കില്‍ വലിയ നഷ്ടമായി പോയേനേ എന്നു നസ്‌റിയ പറയുന്നു. മുന്‍പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

click me!