ഇനി 'ചൈനീസ് ലാല്‍', ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ പുതിയ ലുക്ക് പുറത്ത്

Published : Jul 09, 2019, 02:25 PM ISTUpdated : Jul 09, 2019, 02:26 PM IST
ഇനി 'ചൈനീസ് ലാല്‍', ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ പുതിയ ലുക്ക് പുറത്ത്

Synopsis

ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള മോഹൻലാലിന്‍റെ ചിത്രത്തിന്  മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്

ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈനയിലെ  പുതിയ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍. ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രം ഫേസ്‍ബുക്കിലൂടെയാണ്  താരം  പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളോടെയാണ് ആരാധകര്‍ പോസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാര് കരാട്ടെ ബ്ലാക്‌ബെല്‍റ്റോ? അതോ കുംഫുവോ? തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം ഒരുങ്ങുന്ന  മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതരായ ജിബി- ജോജുവിന്റേതാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഷാജിയാണ് ചിത്രത്തിന്‍റെ  ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം