കലാഭവന്‍ മണിക്ക് ആദരം; നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി അഡാര്‍ ലവിലെ ഗാനം- വീഡിയോ

Published : Feb 23, 2019, 04:04 PM ISTUpdated : Feb 23, 2019, 04:47 PM IST
കലാഭവന്‍ മണിക്ക് ആദരം; നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി അഡാര്‍ ലവിലെ ഗാനം- വീഡിയോ

Synopsis

മര്‍ ലുലു സംവിധാനം ചെയ്ത് നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ചിത്രം വിവാദങ്ങള്‍ക്കും തിരികൊളുത്തി. 

ഒമര്‍ ലുലു സംവിധാനം ചെയ്ത് നൂറിന്‍ ഷെരീഫ് പ്രിയ വാര്യര്‍ റോഷന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ചിത്രം വിവാദങ്ങള്‍ക്കും തിരികൊളുത്തി. ചിത്രത്തിന്‍റെ ക്ലൈമാക്സ് വിമര്‍ശനങ്ങളെ തുടര്‍ന്ന് മാറ്റിയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അതേസമയം ചിത്രത്തിലെ ഒരു ഗാനം ശ്രദ്ധ നേടുകയാണ്. കലാഭവന്‍ മണിക്ക് ആദരമര്‍പ്പിക്കുന്ന അഞ്ച് മിനുട്ടുള്ള ഗാനമാണ് യുട്യൂബില്‍ ട്രെന്‍ഡിങ്ങാകുന്നത്. ഷാന്‍ റഹ്മാന്‍റെ ശബ്ദവും സംഗീതവും കോര്‍ത്തിണക്കിയ ഗാനം ഹിറ്റാവുകയാണ്. മണിയുടെ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തെലുങ്കില്‍ ഇത് ശ്രീദേവിക്ക് ആദരമര്‍പ്പിച്ചാണ് ചെയ്തിരിക്കുന്നത്.

PREV
click me!

Recommended Stories

വീണ്ടും ആവേശം കൊള്ളിക്കാന്‍ രവി ബസ്രൂര്‍; 'കാട്ടാളന്‍' തീം മ്യൂസിക് എത്തി
സൈജു കുറുപ്പിന്റെ 150-ാം ചിത്രം; മോഹിനിയാട്ടത്തിലെ രണ്ടാം ​ഗാനം എത്തി, റിലീസ് ഏപ്രിൽ 10ന്