
ദില്ലി : ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് (എൻഡിഎഫ്സി) എംഡി നീന ലാത് ഗുപ്തയെ പുറത്താക്കി. സൺ നെറ്റ്വർക് ചാനലിന് വഴിവിട്ട് സഹായം ചെയ്തുകൊടുത്തെന്ന് കണ്ടെത്തിയാണ് നടപടി. കോർപ്പറേഷൻ പണമിടപാടുകളുടെ രേകളൊന്നും സൂക്ഷിക്കാറില്ലെന്ന് നേരത്തെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ടെൻഡറുകൾ വിളിക്കുന്നതിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ പാലിച്ചിരുന്നുമില്ല.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എൻഡിഎഫ്സി നിരവധി ആനുകൂല്യങ്ങൾ നൽകിവന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.2006 ൽ യുപിഎ സർക്കാരാണ് നീനയെ നിയമിച്ചത്.
വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് എൻഡിഎഫ്സി പ്രവർത്തിക്കുന്നത്. കലാമൂല്യമുള്ളതും കാലികപ്രസക്തവുമായ ചലച്ചിത്ര - ഡോക്യുമെന്ററികളുടെ നിർമാണത്തിനു സഹായം ചെയ്യുക.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ