ഒടിയനെ കാണാന്‍ നിക്ക് ഉട്ട് എത്തി; വിയറ്റ്നാം യുദ്ധം പകര്‍ത്തിയ ക്യാമറക്കണ്ണില്‍ മാണിക്യനും

By Web DeskFirst Published Mar 17, 2018, 10:01 AM IST
Highlights
  •  യുദ്ധം പകര്‍ത്തിയ നിക്ക് ഉട്ടിന്‍റെ ക്യാമറയില്‍ മാണിക്യനും

പാലക്കാട്: കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലുണ്ട് വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്.  വിയറ്റ്നാം യുദ്ധത്തിന്‍റെ തീവ്രത ലോകത്തെ അറിയിച്ച, കരഞ്ഞുകൊണ്ട് നഗ്നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം (ടെറര്‍ ഓഫ് വാര്‍) പകര്‍ത്തിയ നിക്ക് കേരളത്തിലെ  ചരിത്ര-സാസംകാരിക പ്രാധാന്യമുള്ള ഇടങ്ങളെല്ലാം ക്യാമറയിലും മനസ്സിലും പകര്‍ത്തുന്ന യാത്രക്കിടയിലാണ്.  

 

ഇടയ്ക്ക് മാധ്യമ വിദ്യാര്‍ത്ഥികളുമായി സംവാദവും, ഫോട്ടോഗ്രാഫി എക്സിബിഷനുകളും. അങ്ങനെയുള്ള യാത്രയ്ക്കിടെയാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയില്‍ എത്തുന്നതും. മനയില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. നിക്ക് ഉട്ടിന്‍റെ വരവറിഞ്ഞ്, കാത്തിരിക്കുകയായിരുന്നു ഒടിയന്‍ ചിത്രത്തിന്‍റെ ക്രൂ.

നേരം വൈകിയെങ്കിലും ലൊക്കേഷനില്‍ നിന്നും ഭക്ഷണവും ഇടയ്ക്ക് മോഹന്‍ലാലുമായി സൗഹൃദസംഭാഷണവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്.  വിയറ്റ്നാം യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ മായാത്ത മനസില്‍ കേരളത്തിലെ കാഴ്ചകള്‍ ആശ്വാസകരമെന്ന് നിക്ക് ഉട്ട് പ്രതികരിച്ചു. ഒളപ്പമണ്ണ മനയുടെയും വെള്ളിനേഴി കലാഗ്രാമത്തിന്‍റെയും ചിത്രങ്ങള്‍ ഫ്രേമിലും മനസിലും പകര്‍ത്തിയാണ് നിക്ക് പാലക്കാടു നിന്ന് തിരിച്ച് പോയത്. 

 

click me!