സുദീപുമായി നിത്യാ മേനോന്‍ പ്രണയത്തിലാണോ; നിത്യ വിശദീകരിക്കുന്നു

Published : Aug 10, 2016, 11:39 AM ISTUpdated : Oct 04, 2018, 05:47 PM IST
സുദീപുമായി നിത്യാ മേനോന്‍ പ്രണയത്തിലാണോ; നിത്യ വിശദീകരിക്കുന്നു

Synopsis

ചെന്നൈ: കന്നഡ സൂപ്പര്‍താരം കിച്ച സുദീപുമായി നിത്യാ മേനോന്‍ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നുമുള്ള ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സുദീപിന്‍റെ ദാമ്പത്യം തകരുവാന്‍ ദിത്യ കാരണമായി എന്ന തരത്തില്‍ ചില കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എന്നാല്‍ ഒടുവില്‍ ഈ വാര്‍ത്തയില്‍ നിത്യ മനസ് തുറന്നു, ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവ് ആയതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല. വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. 

മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് എന്റെ വ്യക്തിപരമായ കാര്യമാണ് അതില്‍ ആരും ആശങ്കപ്പെടേണ്ട ആവശ്യമില്ല.

വിവാഹം ജീവിതത്തിലെ നിര്‍ണ്ണായക കാര്യമായി കാണുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും താരം ചോദിക്കുന്നു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധാനം ബിപിന്‍ നമ്പ്യാര്‍; 'നിഴല്‍വേട്ട' കോഴിക്കോട് ആരംഭിച്ചു
സാം സി എസിന്‍റെ സംഗീതം; 'കറക്ക'ത്തിലെ വീഡിയോ ഗാനം എത്തി