ഇത് ഗുരുവിന് അടുത്തേക്കുള്ള മടക്കം: ദിനേശനാവുന്നതിനെക്കുറിച്ച് നിവിന്‍ പോളിക്ക് പറയാനുള്ളത്

By Web TeamFirst Published Oct 16, 2018, 1:00 PM IST
Highlights

പുതുതായി നിവിനെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ വിനീത് കൂട്ടു കെട്ടിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമായാണ് ‘ലവ് ആക്ഷൻ ഡ്രാമ’. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഈ ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തപ്പോൾ വളരെയധികം സന്തേഷമായെന്നും തന്റെ ഗുരുവിനടുത്തേക്ക് തിരിച്ചു പോകുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും നിവിൻ പറഞ്ഞു. അജുവർഗീസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നായികയായി എത്തുന്നത് നയൻ താരയാണ്. സംഗീതം നിർവ്വഹിക്കുന്നത് ഷാൻ റഹ്മാനാണ്.

കൊച്ചി: വിനീത് ശ്രീനിവാസന്‍ തന്റെ ഗുരു സ്ഥാനീയനെന്ന് ചലചിത്ര താരം നിവിന്‍ പോളി.  വിനീതാണ് എന്നെ സിനിമാ മേഖലയിലേക്ക് കൂട്ടി കൊണ്ടു വരുന്നത്. അതു കൊണ്ടു തന്നെ ആ അടുപ്പം ഞങ്ങൾ രണ്ടു പേർക്കുമുണ്ട്. വിനീതും ഞാനും സമപ്രായക്കാരായതു കൊണ്ട് ഒരുമിച്ച് വർക്ക് ചെയ്യുന്നതിന് ഒരു കംഫർട്ട് സോണും ഞങ്ങൾക്കിടയിൽ ഉണ്ടെന്ന് നിവിന്‍ പോളി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്റെ പ്രതികരണം. 

മലർവാടി ആർട് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി മലയാള സിനിമയിലേക്ക് എത്തുന്നത്. പുതുതായി നിവിനെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ വിനീത് കൂട്ടു കെട്ടിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമായാണ് ‘ലവ് ആക്ഷൻ ഡ്രാമ’. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഈ ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തപ്പോൾ വളരെയധികം സന്തേഷമായെന്നും തന്റെ ഗുരുവിനടുത്തേക്ക് തിരിച്ചു പോകുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും നിവിൻ പറഞ്ഞു. അജുവർഗീസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നായികയായി എത്തുന്നത് നയൻ താരയാണ്. സംഗീതം നിർവ്വഹിക്കുന്നത് ഷാൻ റഹ്മാനാണ്.


ശ്രീനിവാസനെയും പാർവ്വതിയെയും നായിക നായകൻമ്മാരാക്കി 1989 ൽ പുറത്തിറങ്ങിയ ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിക്കുന്ന ചിത്രമാണ്  ‘ലവ് ആക്ഷൻ ഡ്രാമ. ചിത്രത്തിലെ  ദിനേശൻ- ശോഭ എന്ന പേരുകൾ ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതിനപ്പുറത്തേക്ക് വടക്കുനോക്കിയന്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നും  ധ്യാനിന് ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് വടക്കുനോക്കിയന്ത്രമെന്നും അതുകൊണ്ടാണ് ആ ചിത്രത്തിലെ നായകന്റെയും നായികയുടെയും പേര് ധ്യാൻ സ്വീകരിച്ചതെന്നും നിവിൻ പറഞ്ഞു. 

click me!