
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഓഷ്യന്‍സ് 8. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സാന്ദ്ര ബുള്ളോക്ക് ഡെബി ഓഷ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലോ എന്ന കഥാപാത്രത്തെ കേറ്റ് ബ്ലാന്‍ചെറ്റും ഡാഫ്‍നെ എന്ന കഥാപാത്രത്തില്‍ ആന്‍ ഹാതവേയും എത്തുന്നു. ഗാരി റോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒലിവിയ മില്‍ച്ചുമായി ചേര്‍ന്ന് ഗാരി റോസ് തിരക്കഥ എഴുതിയിരിക്കുന്നു. ഓഷ്യന്‍സ് ഇലവന്‍ ചലച്ചിത്ര പരമ്പരയുടെ ഭാഗമായിട്ടുല്ളതാണ് ഓഷ്യന്‍സ് 8. ജയില്‍ മോചിതയായ ഡെബി ഓഷ്യന്‍ വലിയൊരു കൊള്ളയ്‍ക്ക് തയ്യാറെടുക്കുന്നു. അതിനായി സംഘാഗങ്ങളെ തയ്യാറാക്കുകയും 150 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡയമണ്ട് മോഷ്‍ടിക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ