ഓഖി ചുഴലിക്കാറ്റ് ദുരന്തം: ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കി

By Web DeskFirst Published Dec 4, 2017, 3:28 PM IST
Highlights

തിരുവനന്തപുരം: ഓഖി  ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ്  സര്‍ക്കാര്‍ ഒഴിവാക്കി.  നിശാഗന്ധിയില്‍  സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. ദുരന്തത്തിന്റെ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

 ഓഖി മുന്നറയിപ്പുകള്‍ അവഗണിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ, ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു.  തിങ്കളാഴ്ച കേന്ദ്ര  പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനൊപ്പം ദുരിത ബാധിത മേഖല സന്ദര്‍ശിച്ച മന്ത്രിമാര്‍ക്ക് നേരെയും പ്രതിഷേധമുയര്‍ന്നിരുന്നു.
 

click me!