'ഒടിയന്‍' വീണ്ടും അവതരിക്കുന്നു; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

By Web TeamFirst Published Jan 16, 2019, 2:57 PM IST
Highlights

ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്‍' ഒരു ഡോക്യുമെന്ററി ആണ്.

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സിനിമയിലൂടെയാണ് 'ഒടിയന്‍' സങ്കല്‍പവും യാഥാര്‍ഥ്യവും മലയാളികളുടെ മുന്നില്‍ അടുത്തകാലത്ത് എത്തിയത്. ചിത്രം 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചതായ വാര്‍ത്തകള്‍ക്ക് പിന്നാലെ 'ഒടിയന്‍' മറ്റൊരു രൂപത്തിലും പ്രേക്ഷകരെ തേടിയെത്തുന്നു. ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്‍' ഒരു ഡോക്യുമെന്ററി ആണ്.

'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ഒടിയന്‍ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. 'ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ്. ചാരു ഹരിഹരന്‍ സംഗീതം. സൗണ്ട് ഡിസൈന്‍ പി എം സതീഷ്. 

click me!