ബിജെപി ഹര്‍ത്താലിനെതിരെ പ്രതികരിച്ച് ഒടിയന്‍റെ തിരക്കഥകൃത്ത്

By Web TeamFirst Published Dec 13, 2018, 9:06 PM IST
Highlights

ബിജെപി ഹര്‍ത്താലിനെ തുറന്ന് എതിര്‍ത്ത് സിനിമയുടെ രചിതാവ് ഹരികൃഷ്ണന്‍ രംഗത്ത്. കേരളത്തിലെ സിനിമപ്രേമികള്‍ ഒന്ന് മനസുവെച്ചാല്‍ നാളത്തെ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ എഴുതുന്നു.

കൊച്ചി: മോഹന്‍ലാലിന്‍റെ സിനിമപ്രേമികള്‍ കാത്തിരിക്കുന്ന ഒടിയന്‍ വെള്ളിയാഴ്ച റിലീസാകുവാന്‍ ഇരിക്കുകയാണ്. ഇതേ സമയമാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെ മോഹന്‍ലാല്‍ ഫാന്‍സിനും സിനിമപ്രേമികള്‍ക്കും ഇടയില്‍ ആശങ്കയുണ്ടായത്. എന്നാല്‍ ബിജെപി ഹര്‍ത്താലിനെ തുറന്ന് എതിര്‍ത്ത് സിനിമയുടെ രചിതാവ് ഹരികൃഷ്ണന്‍ രംഗത്ത്. കേരളത്തിലെ സിനിമപ്രേമികള്‍ ഒന്ന് മനസുവെച്ചാല്‍ നാളത്തെ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ എഴുതുന്നു.

ഒപ്പം #StandWithOdiyan, #SayNotoHarthal എന്നീ ഹാഷ്ടാഗുകളും ഹരികൃഷ്ണന്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ വന്ന ഹരികൃഷ്ണന്‍ രണ്ട് കൊല്ലത്തെ പ്രയത്നമാണ് ഈ സിനിമയെന്നും, അതിനാല്‍ ഒടിയന് ഒപ്പം നില്‍ക്കണമെന്നും നാളെ സിനിമ കാണുമെന്നും ഹരികൃഷ്ണന്‍ പറയുന്നു.

അതേ സമയം നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തി. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാന്‍സ് രൂക്ഷമായ കമന്‍റുകള്‍ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. 

മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ഒരുക്കത്തിലാണ് സംസ്ഥാനത്തെ മോഹന്‍ലാല്‍ ഫാന്‍സും ചിത്രത്തിന്‍റെ അണിയറക്കാരും ഇതിനിടയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയത്.

click me!