
വധുവിനെ ആവശ്യമുണ്ട് എന്ന കാസ്റ്റിംഗ് കോള്‍ പോസ്റ്ററിട്ട് നടനും അവതാരകനുമായ മിഥുന്‍. ദുബായിയില്‍ വ്യവസായിയും സ്ഥിരതാമസവുമായ യുവാവിന്, അനുയോജ്യരായ തത്തുല്യ യോഗ്യതയുള്ള സുന്ദരിയായ യുവതികളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. എന്ന് അവന്‍റെ അപ്പന്‍, ജോണ്‍ അടയ്ക്കാക്കാരന്‍. എന്നാണ് മിഥുന്‍ രമേശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലെ പ്രവാസി ഭാരതി ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ഓ മൈ ഡോഗ്’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോളാണിത്. രാജു ചന്ദ്ര കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ദുബായിലാണ് ചിത്രീകരിക്കുക. പട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. പ്രവാസി ഭാരതി പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘ഓ മൈ ഡോഗ്’.
നായകനുമുണ്ട് ചില ഡിമാന്റ്. അഭിനയിക്കാന്‍ പാടില്ല. സ്ഥായിയായ, പച്ചയായ ജീവിതം മാത്രമാണ് ആവശ്യം. ദുബായിക്കാര്‍ക്കും, സുന്ദരമായി പുഞ്ചിരിക്കുന്നവര്‍ക്കും മുന്‍ഗണനയുമുണ്ട്. താല്‍പര്യമുള്ളവര്‍ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ അപേക്ഷിക്കാവൂ എന്നും കാസ്റ്റിംഗ് കോളില്‍ പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ