'ലാലേട്ടാ... ലാലേട്ടാ'...; ആവേശഭരിതയായി ലാലേട്ടന്റെ ഒരു വയസ്സുള്ള ആരാധിക: വീഡിയോ കാണാം

Published : Nov 14, 2019, 03:11 PM ISTUpdated : Nov 14, 2019, 03:13 PM IST
'ലാലേട്ടാ... ലാലേട്ടാ'...; ആവേശഭരിതയായി ലാലേട്ടന്റെ ഒരു വയസ്സുള്ള ആരാധിക: വീഡിയോ കാണാം

Synopsis

വീട്ടിലെ സോഫയിലിരുന്ന് ടിവി കാണുമ്പോഴാണ് ലാലേട്ടന്റെ പാട്ട് സിനിമയിൽ വരുന്നത്. സൂക്ഷിച്ച് നോക്കിയിരിക്കുന്നത് കണ്ടാൽ തന്നെ അറി‌യാം ലാലേട്ടന്റെ കട്ടഫാനാണെന്ന്. 

മുതിർന്നവരുടെ മാത്രമല്ല, കുഞ്ഞുങ്ങളുടെയും നെഞ്ചിനകത്താണ് ലാലേട്ടൻ. അതുകൊണ്ടാകും  അക്ഷരം പോലും വഴങ്ങാത്ത പ്രായത്തിലും അവർ അക്ഷരസ്ഫുടതയോടെ ''നെഞ്ചിനകത്ത് ലാലേട്ടൻ...'' എന്ന് പാടുന്നത്. ലാലേട്ടൻ ഫാൻസായ എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടിയാണോ ഈ പാട്ട് ചെയ്തതെന്ന് നമുക്കപ്പേൾ തോന്നും. ലാലേട്ടന്റെ ഒരു വയസ്സുകാരിയായ കുഞ്ഞ് ആരാധികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വീട്ടിലെ സോഫയിലിരുന്ന് ടിവി കാണുമ്പോഴാണ് ലാലേട്ടന്റെ പാട്ട് സിനിമയിൽ വരുന്നത്. സൂക്ഷിച്ച് നോക്കിയിരിക്കുന്നത് കണ്ടാൽ തന്നെ അറി‌യാം ലാലേട്ടന്റെ 'കട്ടഫാനാ'ണെന്ന്. 

"

ലാലേട്ടനെ സ്ക്രീനിൽ കാണിക്കുമ്പോൾ തന്നെ ആരാധിക ആവേശഭരിതയാകുന്നുണ്ട്. ഒപ്പം കൂടെപ്പാടുകയും ചെയ്യുന്നുണ്ട്. അവസാനം പാട്ട് തീർന്നപ്പോൾ അമ്മയോട് ഒരു ഡയലോ​ഗും, ''അമ്മേ ലാലേട്ടൻ പോയി.'' എന്തായാലും ഈ കുട്ടിഫാനാണ് ഇപ്പോൾ സൈബറിടത്തിലെ  ചർച്ചാ കേന്ദ്രം. കഴിഞ്ഞ ദിവസം ഇതേ പാട്ടുമായി അച്ഛന്റെ തോളത്തിരുന്ന് ഒരു ഒന്നരവയസ്സുകാരി എത്തിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി
സംവിധാനം ജിത്തു മാധവൻ, സൂര്യക്കൊപ്പം ആ നായക നടൻ അതിഥി വേഷത്തില്‍