'എന്‍റെചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ തപ്പേണ്ട, ഫേസ്ബുക്കില്‍ ഇല്ലാത്തതായി ഒന്നുമില്ല'

Published : Feb 20, 2018, 12:54 PM ISTUpdated : Oct 05, 2018, 03:12 AM IST
'എന്‍റെചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ തപ്പേണ്ട, ഫേസ്ബുക്കില്‍ ഇല്ലാത്തതായി ഒന്നുമില്ല'

Synopsis

സൈബര്‍ ആക്രമണങ്ങള്‍ ഇക്കാലത്ത് ഒരു വാര്‍ത്തയല്ല, പക്ഷെ അതിനെതിരായ പ്രതികരണങ്ങള്‍ ഇന്ന് വാര്‍ത്തയാണ്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ കേസ് കൊടുക്കാന്‍ തയ്യാറാകുന്നതും കുറ്റവാളികള്‍ പിടിയിലാകുന്നതും സൈബര്‍ ലോകത്തെ പുതിയ സംഭവങ്ങളാണ്. തന്നെ ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല എന്ന ധാരണയില്‍ എഴുതിയും പടച്ചും വിടുന്ന അശ്ലീലങ്ങളും ഭീഷണികളുമടക്കം ഇന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. നടി പാര്‍വതിയടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ക്ക് ഫലമുണ്ടായതും ഇതിന്‍റെ തെളിവുകളാണ്. ഇത്തരത്തില്‍ പൊലീസിന്‍റെ സഹായത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കുമെന്ന് വിശ്വാസം ഉയര്‍ന്നുവരുന്നതും ആശാസ്യമാണ്.ഇതേ രീതിയില്‍ സൈബര്‍ ആക്രമണത്തിനിരയായ നടിയും പ്രൊഡ്യൂസറുമായ ജിപ്സ ബീഗവും പരാതിയുമായി എത്തിയിരിക്കുകയാണ്. തന്‍റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് ഇവരുടെ പോരാട്ടം. വിവാദങ്ങളെ കുറിച്ച് ഭയമില്ലെന്നും എന്‍റെ പ്രതിഷേധമായി ഈ കുറിപ്പിനെ കാണണമെന്നും ജിപ്സ പറയുന്നു.

രണ്ട് വര്‍ഷമായി സിനിമാരംഗത്ത്  നടിയും പ്രൊഡ്യൂസറുമായി ജോലി ചെയ്യുകയാണ് ജിപ്സ. മാണിക്യമലരായ എന്നു തുടങ്ങുന്ന ഹിറ്റ് പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ഒമര്‍ ലുലുവിന്‍റെ  ഒരു അഡാറ് ലവ് എന്നചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട് ജിപ്സ. തനിക്കെതിരായ ആക്രമണത്തില്‍ രൂക്ഷമായ പ്രതികരണത്തോടൊപ്പം കൊച്ചി കമ്മീഷണര്‍ക്ക് നല്‍കിയ  പരാതിയുടെ പകര്‍പ്പും ജിപ്സ പോസ്റ്റില്‍ ചേര്‍ക്കുന്നുണ്ട്.

വിവാദങ്ങളെ ഭയപ്പെടാത്തത് കൊണ്ടും ഇത്പോലെയുള്ളcyber Crime ന്റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടും. എനിക്കെന്റേതായ വ്യക്തിത്വം ഉള്ളതു കൊണ്ടുമാണ് ഞാൻ ഈ പോസ്റ്റ് ഇവിടെ കുറിക്കുന്നത്.  ഇന്‍റര്‍നെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽകൂടെ പിതൃശൂന്യ പ്രവർത്തനം നടത്തുന്ന ഒരു മാന്യനോ ഒരു കൂട്ടം മാന്യൻമാർക്കോ എതിരായി യുള്ള എന്റെ പ്രതിഷേധമായി നിങ്ങൾ ഈ കുറിപ്പിനെ കാണണം. 

കഴുത കാമം കരഞ്ഞ് തീർക്കും എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന രീതിയിൽ 2 ദിവസമായി എന്റെ ചിത്രങ്ങൾക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്നചിത്രങ്ങൾ കൂടി ചേർത്ത് വച്ച് അശ്ലീല വാട്ട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന മാന്യനോട് ഒന്നേ പറയാനുള്ളു സ്വന്തം ഭാര്യയുടേയും അമ്മയുടേയും പെങ്ങളുടേയും മകളുടേയും ചാരിത്രത്യത്തെയും പണയം വെച്ച് കഴിയുമ്പോൾ ഞങ്ങളെ പോലുളള സാധാരണക്കാരുടെ മേൽ ആകരുത് പരാക്രമം........... ഈ അവിവേകം കാണിച്ചവനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തിലുണ്ടാവില്ല..... നിയമം നിയമത്തിന്റെ വഴിയേ പോവുകയും ഇല്ല. നിയമത്തിന്റെ പൂർണ്ണ Supportഓടുകൂടി തന്നെ നല്ല തല്ലും നാടൻ പ്രയോഗങ്ങളും പിതൃശൂന്യനായ ആ വ്യക്തിയെ കാത്തിരിപ്പുണ്ട്.... ഇതിന് പുറമെ കേരളാ പോലീസിന്റെ ബംബർ ലോട്ടറിയും....... ആരായാലും അവന്റെ സമയം തെളിഞ്ഞു....

ആറ്റുകാൽ രാധാകൃഷ്ണന്റെ നമ്പർ കിട്ടുമെങ്കിൽ ആ ഭാഗ്യവാൻ ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും.... അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോൾ ചുളുവിൽ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുൻപേ പൂജാതനായ നിങ്ങൾക്ക് അത് ഉപയോഗപ്രദമാവും... 

എന്റേത് എന്ന് കരുതി ആ ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവരോട് ഐഫോൺ പോലെ ആകില്ല ചൈനീസ് ഫോൺ എന്ന കാര്യവും മറന്നുകൂടാ.
GCC യിലെ ഞാൻ അറിയുന്നതും അല്ലാത്തതുമായ friends കളോട് dating site കളിൽ ലക്ഷങ്ങൾ Online പെൺവാണിഭ സംഘങ്ങൾക്ക് പണം Account ൽ നിക്ഷേപിക്കുന്നതിന് മുൻപ് ഫോട്ടോസ് അയച്ച് തരുന്ന പെൺകുട്ടിയെ തന്നെയാണോ കിടക്ക പങ്കിടാൻ കിട്ടുന്നതെന്ന് കണ്ട് ഉറപ്പു വരുത്തുവാൻ അഭ്യർത്ഥിച്ച് കൊള്ളുന്നു.

എന്റെ fb friendsകൾകളോട്, അശ്ലീല wats app group കളെ ആശ്രയിക്കേണ്ടതില്ല എന്റെ pics കിട്ടുവാൻ. നിങ്ങൾ fb യിൽ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല. ഇത് അറിയിക്കുവാൻ വേണ്ടി Messenger ആരും തപ്പണ്ട. എന്നെ മനസിലാക്കി എന്റെ കൂടെ നിന്നവർക്കും പിൻതുണ നൽകിയ എന്റെ എല്ലാ നല്ലവരായ friends നും സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.............. 

NB --[[ ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തിൽ കാണുന്ന എന്ത് അനീതിയ്ക്കെതിരേയും ശക്തമായി തന്നെ പ്രതികരിക്കും പോരാടും.തോറ്റ് പിൻമാറിയ ചരിത്രം ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഫലമുള്ള വൃക്ഷത്തിലേ എറിയൂ.......ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത തന്നെ വിളിക്കും without Sensering... അടി കൊടുക്കേണ്ട സാഹചര്യത്തിൽ അടിക്കും. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല...]] എന്ന് നിങ്ങളുടെ സ്വന്തം

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ