പ്രണയദിനത്തിൽ 'അഡാറ്' റിലീസിം​ഗിനൊരുങ്ങി 'ഒരു അഡാർ ലൗ'; പുതിയ വീഡിയോ ​ഗാനം പുറത്തിറങ്ങി

Published : Feb 13, 2019, 03:50 PM ISTUpdated : Feb 13, 2019, 04:06 PM IST
പ്രണയദിനത്തിൽ 'അഡാറ്' റിലീസിം​ഗിനൊരുങ്ങി  'ഒരു അഡാർ ലൗ'; പുതിയ വീഡിയോ ​ഗാനം പുറത്തിറങ്ങി

Synopsis

ഒരു അഡാര്‍ ലവ് പ്രണയദിനത്തില്‍ തിയേറ്ററുകളിലേക്ക്. ടീസർ ഇറങ്ങി ഒരു വർഷത്തിന് ശേഷം റിലീസാകുന്ന ഈ ചിത്രത്തിൽ ഹിറ്റായത് നായികയായി എത്തിയ പ്രിയ വാര്യരുടെ കണ്ണിറുക്കലായിരുന്നു. ഒപ്പം മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. 

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തയായ പ്രിയ വാര്യരും റോഷനും നായിക നായകൻമാരായെത്തുന്ന അഡാർ ലൗ പ്രണയദിനത്തിൽ തിയേറ്ററുകളിലേക്ക്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും ഈ ചിത്രം റിലീസാകുന്നുണ്ട്. ഹാപ്പി വെഡ്ഡിം​ഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പൂർണ്ണമായും പുതുമുഖങ്ങൾ അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകത. ചിത്രത്തിലെ പുതിയ വീഡിയോ ​ഗാനവും പുറത്തിറങ്ങി. നൂറിന്‍ ഷെറീഫ്, പ്രിയ പ്രകാശ് വാര്യര്‍, വൈശാഖ് പവനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‍മാൻ, സത്യജിത്ത്, നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

ടീസർ ഇറങ്ങി ഒരു വർഷത്തിന് ശേഷം റിലീസാകുന്ന ഈ ചിത്രത്തിൽ ഹിറ്റായത് നായികയായി എത്തിയ പ്രിയ വാര്യരുടെ കണ്ണിറുക്കലായിരുന്നു. ഒപ്പം മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. അനുകൂലവും പ്രതികൂലവുമായി ധാരാളം വിമർശനങ്ങളും അഭിപ്രായങ്ങളും മറികടന്നാണ് അഡാർ ലവ് നാളെ റിലീസിം​ഗിനെത്തുന്നത്. പ്രിയയുടെ കണ്ണിറുക്കൽ സോഷ്യൽ മീഡിയ ട്രോളർമാരും ഏറ്റെടുത്തിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ​ഗൂ​ഗിളിൽ തെരഞ്ഞതും പ്രിയാവാര്യരെക്കുറിച്ചാണ്.  ഇന്ത്യയിൽ മാത്രം 1200 തിയേറ്ററുകളിലാണ് ചിത്രം റിലീസിം​ഗിനെത്തുന്നത്. ലോകത്തങ്ങുമുള്ള 2000 തിയേറ്ററുകളിലാണ് റിലീസിം​ഗ് തീരുമാനിച്ചിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർ‌ത്തകർ വെളിപ്പെടുത്തുന്നു.

ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കൗമാര പ്രണയകഥ പറയുന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത് സാരം​ഗ് ജയപ്രകാശ്, ലിജോ എന്നിവർ ചേർന്നാണ്. ഒമർ ലുലുവിന്റേതാണ് കഥ. ഔസേപ്പച്ചൻ മൂവി ബാനറിൽ ഔസേപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വമ്പൻ പ്രമോഷൻ വർക്കുകളാണ് നടത്തിയിരിക്കുന്നത്. എന്തായാലും യുവആരാധകർ ആകാംക്ഷയോടെ ഈ ചിത്രത്തെ കാത്തിരിക്കുകയാണ്. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ