ഈ ദുനിയാവിന്നൊരു പന്തായ് ഉരുളുന്നുരുളുന്നെയ് ...; 'പന്തി'ലെ ഗാനം പുറത്തിറങ്ങി

web desk |  
Published : Jul 13, 2018, 01:17 PM ISTUpdated : Oct 04, 2018, 03:07 PM IST
ഈ ദുനിയാവിന്നൊരു പന്തായ് ഉരുളുന്നുരുളുന്നെയ് ...;  'പന്തി'ലെ ഗാനം പുറത്തിറങ്ങി

Synopsis

2016 ൽ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രത്തിലൂടെ  മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയാണ് ചിത്രത്തിൽ  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരം: ലോകം മുഴുവൽ ഫുട്ബോൾ ആരവത്തിൽ മുഴുകിരിക്കുന്ന ഈ വേളയിൽ ജനങ്ങളെ കൂടുതൽ ആവേശ തിരയിലാഴ്ത്താൻ ആദി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പന്തി'ലെ ​ഗാനം പുറത്തിറങ്ങി. ലോകകപ്പ് ഫുട്ബോൾ നടക്കുന്നതിനിടെയാണ് കാൽപ്പന്തുകളി നിറഞ്ഞുനിൽക്കുന്ന ഗാനം എത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ ഫുട്ബോളാണ് സിനിമയുടെ പ്രമേയം.

ഷംസുദ്ദീൻ പി. കുട്ടോത്ത് വരികൾക്ക് ജാസി ഗിഫ്റ്റും ഇഷാൻ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫുട്ബോളിനെ പറ്റി വർണിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയതും ഇഷാൻ ദേവ് തന്നെയാണ്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന എട്ട് വയസ്സുകാരിയായ മുസ്ലീം പെൺക്കുട്ടിയും അവളുടെ  ഉമ്മുമ്മയും തമ്മിലുള്ള അ​ഗാതമായ ആത്മബദ്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് പന്ത്.

2016 ൽ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രത്തിലൂടെ  മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയാണ് ചിത്രത്തിൽ  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആകാശവാണി മുൻ ആർട്ടിസ്റ്റായിരുന്ന റാബിയ ബീ​ഗമാണ് ഉമ്മുമ്മയായി വേഷമിടുന്നത്. വിനീത്, ശ്രീകുമാർ തുടങ്ങിയവർ  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ പന്ത് ഉടൻ തീയറ്ററുകളിലെത്തും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
28 അല്ല, ബജറ്റിന്‍റെ 31 ഇരട്ടി കളക്ഷന്‍! 'സു ഫ്രം സോ'യുടെ ബജറ്റില്‍ വ്യക്തത വരുത്തി രാജ് ബി ഷെട്ടി