പരിണത: സ്വാതിയുടെ പദം ‘കാന്തനോട് ചെന്നുമെല്ലെ’ പുതുരൂപത്തില്‍

By Web TeamFirst Published Feb 11, 2019, 6:20 PM IST
Highlights

നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയതായ ‘കാന്തനോടു ചെന്നു മെല്ലെ’ മാധുര്യത്തോടെ ആൽബത്തിനുവേണ്ടി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായികയായ ലക്ഷ്മി രംഗനാണ്

തിരുവനന്തപുരം:  സ്വാതിതിരുനാളിന്റെ പ്രശസ്തമായ പദം ‘കാന്തനോട് ചെന്നുമെല്ലെ’യുടെ നൃത്ത–സംഗീത രൂപം പരിണിത എന്ന പേരില്‍ ശ്രദ്ധേയമാകുന്നത്.  ‘പരിണത’യുടെ യൂ ട്യൂബ് ലോഞ്ച് പ്രശസ്ത സംവിധായിക അഞ്ജലിമേനോനാണു നിർവഹിച്ചത്. പ്രശസ്ത ടെലിവിഷൻ ജേണലിസ്റ്റായ പ്രിയാ രവീന്ദ്രന്‍റെ ആദ്യത്തെ നൃത്ത–സംഗീത ആൽബമാണു പരിണത. പ്രശസ്ത നർത്തകിയായ ശാരദാതമ്പിയാണു വിരഹിണിയായ നായികയുടെ റോളിൽ. 

നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയതായ ‘കാന്തനോടു ചെന്നു മെല്ലെ’ മാധുര്യത്തോടെ ആൽബത്തിനുവേണ്ടി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായികയായ ലക്ഷ്മി രംഗനാണ്. സി. തങ്കരാജിന്‍റെതാണ് ഗാനത്തിന്‍റെ  ഓർക്കസ്ട്രേഷൻ.  മനസിലേക്കു സമാധാനവും സന്തോഷവും നൽക്കുന്ന രാഗമായിട്ടാണു ‘നീലാബംരി’അറിയപ്പെടുന്നത്. ആ സവിശേഷതകൾ ആൽബത്തിന്റെ ആലാപനത്തിൽ പുതുമയോടെ അവതരിപ്പിക്കപ്പെടുന്നു.

കുതിരമാളിക, ആഴിമല, തക്കല, പൂവാർ ദ്വീപ്, ഗോൾഫ് ക്ളബ്, പത്മനാഭപുരം എന്നിവിടങ്ങളിൽ ‘പരിണത’യ്ക്കുവേണ്ടി അമൻ സജി ഡൊമിനിക്  പകർത്തിയ ദൃശ്യങ്ങളാണ് ആല്‍ബത്തില്‍ ഉള്ളത്.തിരുവനന്തപുരത്തെ കലാങ്കണും ഫ്രണ്ട് ഷിപ്പ് ഫാക്ടറിയും ചേർന്നാണു ‘ പരിണത’നിർമിച്ചിരിക്കുന്നത്. വിപിൻ എഡിറ്റിങും നിർവഹിച്ചു.
 

click me!