‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ’; പരോളിലെ പുതിയ ഗാനം പുറത്ത്

By Web DeskFirst Published Apr 4, 2018, 11:32 PM IST
Highlights
  • പരോളിലെ പുതിയ ഗാനം പുറത്ത്
  • ശരതിന്റെ സംഗീതം നല്‍കിയ ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്

മമ്മൂട്ടി കമ്യൂണിസ്റ്റ് നേതാവായെത്തുന്ന പരോളിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. റഫീഖ് അഹമ്മദ് രചിച്ച ‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ’ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ശരതിന്റെ സംഗീതം നല്‍കിയ ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.

കര്‍ഷകനായ അലക്‌സ് എന്ന ആളുടെ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെആസ്പദമാക്കിയാണ് പരോള്‍ ഒരുക്കിയിരിക്കുന്നത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്. 

തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, സുധീര്‍ കരമന, ഇര്‍ഷാദ്, അശ്വിന്‍ കുമാര്‍, കലാശാല ബാബു, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.

 

click me!