കസബ വിവാദം: മമ്മൂട്ടി പറഞ്ഞതില്‍ തൃപ്‍തിയില്ലെന്ന് പാര്‍വതി

Published : Jan 29, 2018, 12:51 PM ISTUpdated : Oct 04, 2018, 11:32 PM IST
കസബ വിവാദം: മമ്മൂട്ടി പറഞ്ഞതില്‍ തൃപ്‍തിയില്ലെന്ന് പാര്‍വതി

Synopsis

കസബയിലെ സ്‍ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പാര്‍വതി. വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണത്തില്‍ പൂര്‍ണ തൃപ്‍തിയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പാര്‍വതി പറഞ്ഞത്. ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായി തൃപ്‍തിയുണ്ടെന്നു പറയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

സംഭവത്തെ കുറിച്ച് അറിയിച്ച് മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അപ്പോഴേക്കും വിഷയം കൈവിട്ട് പോയിരുന്നു. പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായല്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറി- പാര്‍വതി പറയുന്നു.

വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ നിരവധി പേര്‍ ഉപദേശിച്ചിരുന്നു. എനിക്കെതിരെ സിനിമയില്‍ ലോബി ഉണ്ടാവുമെന്നും പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ നഷ്‍മാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. സ്വന്തം നിലയ്‍ക്ക് ആണ് സിനിമയില്‍ വന്നത്. കഠിനാധ്വാനവും മനോധൈര്യവും കൊണ്ടാണ് സിനിമയില്‍ നിലനില്‍ക്കുന്നത്.  ഞാൻ ഇനിയും സിനിമ ചെയ്യും. എന്ത് തടസ്സമുണ്ടായാലും ഞാൻ എവിടെയും പോകാൻ തയ്യാറല്ല- പാര്‍വതി പറഞ്ഞു.

 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു