ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവിയായി പാര്‍വ്വതി എത്തുന്നു

Published : Oct 06, 2018, 01:02 AM ISTUpdated : Oct 06, 2018, 01:44 AM IST
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവിയായി പാര്‍വ്വതി എത്തുന്നു

Synopsis

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വ്വതി അഭിനയിക്കുന്നു. നവംബര്‍ 10 ന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ പല്ലവിയെന്ന കഥാപാത്രമായാണ് പാര്‍വ്വതി എത്തുന്നത്.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വ്വതി അഭിനയിക്കുന്നു. നവംബര്‍ 10 ന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ പല്ലവിയെന്ന കഥാപാത്രമായാണ് പാര്‍വ്വതി എത്തുന്നത്. ടോവിനോ താമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം.

ആഗ്രയിലെ ഷീറോസ് പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. മനു അശോകന്‍ സംവിധാനം നിര്‍വഹിക്കുന്നു. ബോബി സഞ്ജയുടെതാണ് തിരക്കഥ. ക്യാമറ മുകേഷ് മുരളീധരന്‍, എഡിറ്റിംഗ് മഹേഷ് നാരായണന്‍, സംഗീതം ഗോപീ സുന്ദര്‍.ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്.കല്പക ഫിലിംസാണ് വിതരണം. 

PREV
click me!

Recommended Stories

'കടല വെള്ളത്തിലിട്ട് വീർത്തത് പോലെ ആയി പോയല്ലോ'; ബോഡി ഷെയിമിങ് നേരിട്ടതിനെ കുറിച്ച് സഞ്ജുവും ലക്ഷ്മിയും
1988-ലെ ഫിലിമോത്സവ് മുതല്‍ 'ഗൊദാര്‍ദ്- പല യാത്രകള്‍' വരെ