
പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു മലയാള സിനിമ കുടി അണിയറയില്‍ ഒരുങ്ങുന്നു. മാധ്യമപ്രവർത്തകനായ രാജേഷ്.ആർ നാഥ്. എഴുതി നവാഗതനായ അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന പവിഴമല്ലിയെന്ന പുതിയ മലയാള ചിത്രമാണ് കാടിന്റെ കഥ പറയുന്നത്.
മൂന്നാറിലെ കൊടുംകാടിനുള്ളിലുള്ള ഇടമലക്കുടിയെന്ന ആദിവാസി ഊരിൽ നടക്കുന്ന അവിശ്വസിനീയമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പവിഴമല്ലി ഒരുങ്ങുന്നത്. ആദിവാസി ഊരിലെ ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കാനെത്തിയ മൂന്നാർ സ്വദേശിയായ ഒരു അധ്യാപികയുടെ യഥാർത്ഥ ജീവിതമാണ് പവിഴമല്ലിയ്ക്ക് പ്രചോദനമായത്.
പ്രണയവും പകയും നിഗൂഢതയും നിറഞ്ഞ നെഞ്ചുലയ്ക്കുന്ന കഥാസന്ദർഭങ്ങൾ കോര്‍ത്തിണക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍
ഗണത്തില്‍പെടുന്ന ചിത്രമാണ് പവിഴമല്ലി. മലയാളം-തമിഴ് സിനിമാ രംഗത്തെ ജനപ്രിയ താരങ്ങളും പുതുമുഖങ്ങളും
അണിനിരക്കുന്ന പവിഴമല്ലിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദിൽവാലെ , ചെന്നൈ എക്സ് പ്രസ്സ്, സിങ്കം തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് പെരുമാൾ ആണ്.
സംഗീതം- ഗോപി സുന്ദർ ചിത്രസംയോജനം - സാഗർ ദാസ് പശ്ചാത്തല സംഗീതം - സുഷിൻ ശ്യാം.കലാസംവിധാനം - അനീഷ് നാടോടി വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ. ഉടൻ ചിത്രീകരണമാരംഭിക്കുന്ന പവിഴമല്ലി 2019 പകുതിയോടെ തിയേറ്ററുകളിൽ എത്തും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ