
തിരുവനന്തപുരം: തന്‍റെ രാഷ്ട്രീയ പ്രവേശം ആഗ്രഹം എന്നതിനപ്പുറം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു അനിവാര്യതയാണെന്ന് കമൽ ഹാസൻ. പിണറായി വിജയനും കമലഹാസനുമായുള്ള സൗഹൃദ സംവാദം തിരുവോണ ദിനത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യും. ഇരുവരുടേയും വ്യക്തിജീവിതവും ഇഷ്ടാനിഷ്ടങ്ങളും കാഴ്ചപ്പാടുകളെല്ലാം ചർച്ചയിൽ വിഷയമായി.
ഒരു പൊതുപ്രവർത്തകന് വേണ്ട ഗുണങ്ങളെക്കുറിച്ച് കമൽഹാസൻ മുഖ്യമന്ത്രിയിൽ നിന്ന് ചോദിച്ചറിഞ്ഞു. ഇരുവരും ഓണ അനുഭവങ്ങൾ പങ്കുവച്ചു. കേരളത്തിന്‍റെ വികസന ഭാവിയെക്കുറിച്ച് മുഖ്യമന്ത്രിയും തന്‍റെ സാംസ്കാരിക രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് കമൽഹാസനും തുറന്നുസംസാരിക്കുന്ന പരിപാടി തിരുവോണനാളിൽ രാവിലെ 11.30ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ