പൈ​റേ​റ്റ്സ് ഓ​ഫ് ദ ​ക​രീ​ബി​യ​ൻ ഹാക്കര്‍മാരുടെ ഭീഷണിയില്‍

Published : May 16, 2017, 01:37 PM ISTUpdated : Oct 04, 2018, 05:10 PM IST
പൈ​റേ​റ്റ്സ് ഓ​ഫ് ദ ​ക​രീ​ബി​യ​ൻ ഹാക്കര്‍മാരുടെ ഭീഷണിയില്‍

Synopsis

ന്യു​യോ​ർ​ക്ക്: ഡി​സ്നി സ്റ്റു​ഡി​യോ​യ്ക്കെ​തി​രെ ഹാ​ക്ക​ർ​മാ​രു​ടെ ഭീ​ഷ​ണി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഡി​സ്നി​യു​ടെ പു​തി​യ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ഭീ​ഷ​ണി ഹാ​ക്ക​ർ​മാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. 

ഡി​സ്നി സി​ഇ​ഒ ബോ​ബ് ഇ​ഗെ​റാ​ണ് സൈ​ബ​ർ ഭീ​ഷ​ണി​യു​ടെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ചി​ത്ര​മേ​തെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും പൈ​റേ​റ്റ്സ് ഓ​ഫ് ദ ​ക​രീ​ബി​യ​ൻ അ​ഞ്ചാം ഭാ​ഗ​മാ​ണ് ഹാ​ക്ക​ർ​മാ​രു​ടെ കൈ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു ദി ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ വാ​ർ​ത്ത ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന ഹാ​ക്ക​ർ​മാ​രു​ടെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും പ​ണം ന​ൽ​കി​ല്ലെ​ന്നു​മാ​ണ് സി​ഇ​ഒ​യു​ടെ നി​ല​പാ​ട്.

പൈ​റേ​റ്റ്സ് ഓ​ഫ് ക​രീ​ബി​യ​ന്‍റെ അ​ഞ്ചാം പ​തി​പ്പാ​യ ഡെ​ഡ് മെ​ൻ ടെ​ൽ നോ ​ടെ​യി​ൽ​സ് എ​ന്ന ചി​ത്രം ഈ ​മാ​സം 26ന് ​അ​മേ​രി​ക്ക​യി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഹാ​ക്ക​ർ​മാ​രു​ടെ നീ​ക്കം. ചി​ത്ര​ത്തി​ന്‍റെ പ്രി​ന്‍റ് എ​ങ്ങ​നെ​യാ​ണ് ഹാ​ക്ക​ർ​മാ​ർ​ക്ക് ല​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു