കെ കരുണാകരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു: ബാലചന്ദ്രമേനോന്‍

By Web DeskFirst Published Feb 20, 2018, 6:59 PM IST
Highlights

തമിഴകത്ത് രജനികാന്തും കമല്‍ഹാസനും രാഷ്‍ട്രീയപാര്‍ട്ടി രൂപികരിക്കുന്നതിന്റെ ചര്‍ച്ചകളാണ്. മലയാളത്തില്‍ നിന്ന് പുതുതായി ആരെങ്കിലും രാഷ്‍ട്രീയത്തിലേക്ക് എത്തുന്നുണ്ടോ. അങ്ങനെയൊരു ചോദ്യത്തിന് മറുപടി പറയുകയാണ് ബാലചന്ദ്രമേനോന്‍. രാഷ്‍ട്രീയപ്രവര്‍ത്തനം തനിക്ക് ചേര്‍ന്നതല്ലെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോന്‍ ഇക്കാര്യം പറയുന്നത്.

രാഷ്‍ട്രീയ പ്രവര്‍ത്തനം എനിക്ക് ചേര്‍ന്നതല്ല. 1984ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ എന്നെ ക്ഷണിച്ചതാണ്. രാഷ്‍ട്രീയത്തോടുള്ള എന്റെ സമീപനം ഗൗരവമുള്ളതാണ്. മഹാന്‍മാരും വലിയ കഴിവുള്ളവരും ഒക്കെ ചെയ്യേണ്ട ജോലി ആണ് അത്. ആ അര്‍ഥത്തില്‍ അത്തരം കഴിവുകള്‍ എനിക്ക് ഇല്ലെന്നാണ് തോന്നുന്നത്. എനിക്ക് സമൂഹത്തോടുള്ള കടമയും ഉത്തരവാദിത്തവുമുണ്ട്. അത് ഞാന്‍ എന്റെ മാധ്യമമായ സിനിമയിലൂടെ നിര്‍വഹിക്കുന്നുണ്ട്. എന്റെ കരിയറില്‍ സിനിമയുടെ പരിശുദ്ധി കളയുന്ന പ്രവര്‍ത്തി ഞാന്‍ ചെയ്‍തിട്ടില്ല.  ഞാന്‍ തെരഞ്ഞെടുത്ത ആശയങ്ങളും സിനിമകളും പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതായിരുന്നു. പ്രേക്ഷകരെ അധാര്‍മ്മികതയിലേക്ക് ഒരിക്കലും തള്ളിവിട്ടിട്ടില്ല- കമല്‍ഹാസന്‍ പറയുന്നു.

click me!