പോരാട്ടം-ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചലച്ചിത്രം; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Published : Aug 16, 2017, 05:55 PM ISTUpdated : Oct 04, 2018, 07:12 PM IST
പോരാട്ടം-ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചലച്ചിത്രം; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Synopsis

ബജറ്റില്‍ കോടിക്കണക്കുകള്‍ കാണിച്ച് ബ്രഹ്മാണ്ഡചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടുമ്പോള്‍. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചലച്ചിത്രം ഇനി മലയാളത്തില്‍നിന്ന്! സുഹൃത്തുക്കളുടെ കുഞ്ഞുസഹായങ്ങള്‍ സ്വരുക്കൂട്ടി പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് സംവിധായകന്‍ ബിലഹരിയും സംഘവും പോരാട്ടം എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പുറത്തിറങ്ങി.

അതീവരഹസ്യമായി ഒരു ഉള്‍നാടന്‍ ഗ്രാമത്തിനുള്ളില്‍ 15  ദിവസം കൊണ്ട് ഷൂട്ട്‌ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഒരു വാര്‍ത്തയും ചിത്രീകരണവേളയില്‍ പുറത്തുവിട്ടിരുന്നില്ല. ദിവസവും വൈകീട്ട് ആറര വരെമാത്രം നീണ്ട ഷൂട്ടിങ്ങിന് ലൊക്കേഷനായത് ബിലഹരിയുടെയടക്കം, അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളായിരുന്നു. ബാലതാരമായി സിനിമാ-ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശാലിന്‍ സോയ ആദ്യമായി നായികയാവുന്ന മലയാളചിത്രം എന്നതൊഴിച്ചാല്‍ പരമാവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മറ്റൊരു പ്രധാനകഥാപാത്രത്തെ നവജിത് നാരായണന്‍ എന്ന തീയറ്റര്‍ ആര്‍ട്ടിസ്റ്റ് അവതരിപ്പിച്ചപ്പോള്‍ ബാക്കി കഥാപാത്രങ്ങളെയെല്ലാംതന്നെ അവതരിപ്പിച്ചത് സംവിധായകന്‍റെയും ക്യാമറാമാന്‍റെയും രക്ഷിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളുമാണ്. പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്റ്സിന്റെ സ്ഥാപകസംഘത്തിലൊരാളായ വിനീത് വാസുദേവ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.


 
ചലച്ചിത്രമേളകളില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ചിത്രം ചര്‍ച്ചചെയ്യുന്നത് സാമൂഹ്യപ്രസക്തിയുള്ള സുപ്രധാനമായ ചില വിഷയങ്ങളാണ്. ചലച്ചിത്രനടിയ്ക്കും, കാമുകന്റെ പ്രണയം നിഷേധിച്ചതിന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ എറണാകുളം  ഹോസ്പിറ്റലിലെ നഴ്സിനുമടക്കം നേരിടേണ്ടിവന്ന, സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ നിരവധി വിഷയങ്ങളില്‍ അധികരിച്ചാണ് 'പോരാട്ടം' തയ്യാറായിരിക്കുന്നത്.  തിരക്കഥയില്ലാതെ ലൊക്കേഷനില്‍ കഥാപാത്രങ്ങളിലൂടെ കഥയുടെ തുടര്‍ച്ച പൂരിപ്പിക്കുന്ന ഉപായമാണ് പോരാട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവലംബിച്ചത്. നിരവധി പരസ്യ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണത്തോടൊപ്പം ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ്. 4k നിലവാരത്തിലാണ് ചിത്രം ഷൂട്ട്‌ ചെയ്തിരിക്കുന്നത്.

സാങ്കേതികവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവരുംതന്നെ ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിനൊപ്പം സഹകരിച്ചത്. സിനിമ സ്വപ്നം കാണുന്ന സുഹൃത്തുക്കളുടെ ഊര്‍ജമാണ് ഇത്തരമൊരു പ്രയത്നത്തിന് ഏറെ ശക്തി നല്‍കിയത് എന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു. മൂത്തോൻ , മോഹൻലാൽ , ആഭാസം തുടങ്ങിയ സിനിമകളുടെ ശ്രദ്ധേയമായ പോസ്റ്റർ ചെയ്ത ആർട്ടിസ്റ്റ് പവിശങ്കർ ആണ് പോരാട്ടത്തിന്റെ ഈ പോസ്റ്ററിനും പിന്നിൽ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി