'ഇത് ധീരമായ ശ്രമം'; നിത്യ മേനോന്‍റെ 'പ്രാണ' ഫസ്റ്റ് ലുക്കുമായി ദുല്‍ഖര്‍

Web Desk |  
Published : Jun 23, 2018, 01:42 PM ISTUpdated : Jun 29, 2018, 04:12 PM IST
'ഇത് ധീരമായ ശ്രമം'; നിത്യ മേനോന്‍റെ 'പ്രാണ' ഫസ്റ്റ് ലുക്കുമായി ദുല്‍ഖര്‍

Synopsis

ഓഗസ്റ്റ് റിലീസ് ആണ് ചിത്രം

നിത്യ മേനോനെ പ്രധാന കഥാപാത്രമാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ത്രില്ലര്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാനാണ് തന്‍റെ ഫേസ്‍ബുക്ക് പേജിലൂടെ ലുക്ക് പ്രേക്ഷകരുമായി പങ്കുവച്ചത്. വികെപിക്കും നിത്യ മേനോനും ആശംസകള്‍ നേരുന്ന ദുല്‍ഖര്‍ ഇതൊരു ധീരമായ ശ്രമമാണെന്നും വിലയിരുത്തുന്നു. ചെറിയ രീതിയില്‍ താനും ഈ ചിത്രത്തിന്‍റെ ഭാഗമാണെന്നും പറയുന്ന ദുല്‍ഖര്‍, പ്രാണയില്‍ അതിഥിതാരമാണോ അതോ വോയ്‍സ് ഓവര്‍ സാന്നിധ്യമാണോ എന്നൊന്നും വെളിപ്പെടുത്തിയിട്ടില്ല.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ദുബൈ ബുര്‍ജ് അല്‍ അറബില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് സുരേഷ് രാജാണ് റിലീസ് ചെയ്തത്. എന്ന് നിന്‍റെ മൊയ്തീന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രാണ. രാജേഷ് ജയരാമന്‍റേതാണ് ചിത്രത്തിന്‍റെ രചന.

 

പി.സി.ശ്രീറാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയാണ്. സിങ്ക് സൗണ്ട് രീതിയാണ് ശബ്ദലേഖനത്തിന് അവലംബിച്ചിരിക്കുന്നത്. ലോകപ്രശസ്ത ജാസ് സംഗീത‍ജ്ഞന്‍ ലൂയി ബാങ്ക്സാണ് സംഗീതസംവിധാനം. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്.രാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ തേജി മണലേല്‍. എഡിറ്റര്‍ സുനില്‍ എസ്.പിള്ള. കലാസംവിധാനം ബാവ. പിആര്‍ഒ മഞ്ജു ഗോപിനാഥ്. ഓഗസ്റ്റ് റിലീസ് ആണ് ചിത്രം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളം കാത്തിരുന്ന കൂട്ടുകെട്ട്; 'പേട്രിയറ്റ്' ഫസ്റ്റ് ലുക്ക് നാളെ; പുത്തൻ പോസ്റ്റർ
'സോ ഹോട്ട്..', അർജുൻ രാധാകൃഷ്ണന്റെ ചിത്രത്തിൽ കമന്റിട്ട് രുക്മിണി വസന്ത്; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്