
മോഹൻലാലിന്റെ മകൻ പ്രണവും പ്രിയദർശൻ ലിസി ദമ്പതികളുടെ മകളും ചേർന്നുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരു സ്വകാര്യ ചടങ്ങിനിടെ എടുത്ത സെൽഫിയാണ് ആരാധകർ ഏറ്റെടുത്തത്. പ്രണവും കല്ല്യാണിയും ബാല്യകാല സുഹൃത്തുക്കളാണ്.
മോഹൻലാലും പ്രിയദർശനും തമ്മിലുള്ള അടുപ്പം മക്കളിലേക്കും വളർന്നിരിക്കുന്നു എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം. പ്രണവ് ജിത്തുജോസഫിന്റെ കീഴിൽ അസിസ്റ്ററ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പ്രണവിനെ നായകനായി പ്രതീക്ഷിക്കാം.
മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് പ്രിയദർശൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പ്രിയദർശൻ ലിസി ദമ്പതികൾ കഴിഞ്ഞ വർഷം വിവാഹമോചിതരായിരുന്നു. നടൻ ജയറാമിന്റെ മകൾ മാളവികയുടെ ചിത്രവും അടുത്തിടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. പക്ഷെ മാളവിക സിനിമയിലേക്കില്ലെന്ന് ജയറാം തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ