അന്തര്‍ദേശീയ പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യ പ്രദര്‍ശനം; ആ ചിത്രം വീണ്ടും ഒടിടിയിലേക്ക്

Published : Jun 05, 2025, 10:46 PM IST
Prappeda malayalam movie to be released on i stream ott

Synopsis

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം

കൃഷ്ണേന്ദു കലേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചിത്രം പ്രാപ്പെട മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി സ്ട്രീമിംഗിന് എത്തുന്നു. ലോകപ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ 2022 ല്‍ പ്രീമിയര്‍ ചെയ്യപ്പെട്ട പ്രാപ്പെട സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സി-സ്പേസിലും സൈന പ്ലേയിലും നേരത്തേ എത്തിയിരുന്നതാണ്. ഐ സ്ട്രീം എന്ന ഒടിടി പ്ലാറ്റ്‍ഫോമിലാണ് ചിത്രം പുതുതായി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജൂണ്‍ 10 നാണ് ഐ സ്ട്രീമിലെ പ്രദര്‍ശനം ആരംഭിക്കുക.

കേതകി നാരായണ്‍, രാജേഷ് മാധവന്‍, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജയനാരായണന്‍ തുളസീദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ബിജിബാല്‍, സൗണ്ട് ഡിസൈന്‍ നിതിന്‍ ലൂക്കോസ്, കലാസംവിധാനം ഇന്ദുലാല്‍ കവീട്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ തൗഫീക് ഹുസൈന്‍, അഡീഷണല്‍ മൊണ്ടാഷ് മിഥുന്‍ മുരളി, മേക്കപ്പ് പ്രദീപ് വിതുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേന്ദ്രന്‍ ചിറക്കകടവ്, സൗണ്ട് മിക്സിംഗ് പ്രശാന്ത് പി മേനോന്‍, കളറിസ്റ്റ് രമേശ് അയ്യര്‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി