
മ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്കിലൂടെ തന്നെയാണ് പ്രതാപ് പോത്തന്‍ പുതിയ വിശദീകരണവും നല്‍കുന്നത്. പ്രതാപ് പോത്തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.
ഞാനൊരു മമ്മൂട്ടി ആരാധകനാണ്. അദ്ദേഹത്തിന്റെ അമരം, പ്രാഞ്ചിയേട്ടന്‍ തുടങ്ങി നിരവധി സിനിമകള്‍ എനിക്കിഷ്ടമാണ്. ദുല്‍ഖറിന്റെ രണ്ട് സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളു. നീലാകാശം പച്ചക്കടലും ചാര്‍ളിയും. ദുല്‍ഖറും മികച്ച നടനാണ്.
പക്ഷെ ഇവരെ ഇഷ്ടപ്പെടാന്‍ ഇവരുടെ ആരാധകര്‍ എന്നെ നിര്‍ബന്ധിയ്ക്കേണ്ടതില്ല. അങ്ങനെ പറയുന്നവര്‍ എന്റെ ഫേസ്ബുക്ക് പേജിലേക്ക് വരരുത്. എനിക്ക് മമ്മൂട്ടിയെയോ ദുല്‍ഖറിനോയെ എന്റെ ഏതെങ്കിലും ചിത്രത്തില്‍ ആവശ്യമില്ല. ആരാധകര്‍ കുറച്ചു കൂടി വിവരം കാണിക്കൂ, ഇങ്ങനെയുള്ള കാര്യത്തില്‍ കമല്‍ഹാസന്റെ ആരാധകരെ കണ്ടു പഠിക്കണം.അത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. പട്ടികളെ പോലെ കുരക്കാതെ ആദ്യം ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ശ്രമിക്കൂ.
ഞാനൊരു താരമല്ല, ചെറിയൊരു നടനും ചെറിയൊരു സംവിധായകനും മാത്രമാണ്. എനിക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. ഞാന്‍ എന്താണോ അതാണ് ഞാന്‍, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ ഫോളോ ചെയ്യാം. എന്റെയും എന്റെ പോസ്റ്റുകളെയും ഒരുവിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകളെയും, കുടുംബത്തെയും അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടവര്‍ കുറച്ചു കൂടി സംസ്കാരത്തോടെ പെരുമാറിയാല്‍ കൊള്ളാം പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മമ്മൂട്ടിയെയും ദുല്‍ഖറിനെയുംക്കുറിച്ച് പ്രതാപ് പോത്തന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. പ്രതാപ് പോത്തന്റെ കുടുംബത്തെ വരെ മോശമായി പരാമാര്‍ശിച്ച് മറുപടികള്‍ വന്നു. ഇതിനുശേഷണാണ് വിശദീകരണവുമായി പ്രതാപ് പോത്തന്‍ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ