അഭിനേതാക്കാള്‍ പ്രേക്ഷകരെ വിസ്മരിക്കരുത്; വിമര്‍ശനാത്മക കുറിപ്പുമായി പ്രതാപ് പോത്തന്‍

Published : Jan 02, 2018, 06:41 PM ISTUpdated : Oct 04, 2018, 06:17 PM IST
അഭിനേതാക്കാള്‍ പ്രേക്ഷകരെ വിസ്മരിക്കരുത്; വിമര്‍ശനാത്മക കുറിപ്പുമായി പ്രതാപ് പോത്തന്‍

Synopsis

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വയം വിമര്‍ശനത്തിന് അവസരമൊരുക്കി പ്രതാപ് പോത്തന്‍. തിരശീലയിലെത്തുന്ന ചിത്രങ്ങള്‍ കാണാന്‍ എത്തുന്ന പ്രേക്ഷകരെ മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന് പ്രതാപ് പോത്തന്‍ പറയുന്നു. 

പ്രേക്ഷകരുടെ വിയര്‍പ്പിന്റെ ഫലമാണ് അവര്‍ ടിക്കറ്റിനായി ചെലവിടുന്നത്. സാധാരണക്കാര്‍ ആയ പ്രേക്ഷകര്‍ മാറ്റി വയ്ക്കുന്ന വിയര്‍പ്പിന്റെ വിലയിലാണ് ചലചിത്ര മേഖലയിലുള്ളവരുടെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് മറന്ന് പോകരുതെന്നും പ്രതാപ് പോത്തന്‍ ഓര്‍മിപ്പിക്കുന്നു. 

ഫേസ്ബുക്കിലാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വയം വിമര്‍ശനത്തിന്റെ ആവ്ശ്യമുണ്ടെന്ന സൂതനകള്‍ നല്‍കുന്ന പ്രതാപ് പോത്തന്റെ കുറിപ്പ്. 

പ്രതാപ് പോത്തന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം


തെരുവിൽ സര്ക്കസ് കളിക്കുന്നവരും , സിനിമയിൽ അഭിനയിക്കുന്നവരും തമ്മിൽ വളരെ വിത്യാസം ഉണ്ട്. തെരുവിൽ കളിക്കുന്നവർക് കാണുന്നവർ ഇഷ്ടമുണ്ടെങ്കിൽ , ഇഷ്ടമുള്ള പൈസ കൊടുത്താൽ മതി. പക്ഷേ ഒരു സിനിമ കാണാൻ ചെല്ലുമ്പോൾ, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവർ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം. ഞാൻ ഉൾപ്പടെ ഉള്ള സിനിമ പ്രവർത്തകർ ജീവിച്ചു പോകുന്നത് സാധാരണക്കാർ ആയ മനുഷ്യരുടെ വിയർപ്പിന്റെ വിലയിൽ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങൾ ഉൾപ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോൾ ആണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകർ ഇല്ലെങ്കിൽ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ , അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളർന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകർ ഓർമ്മിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോൾ ഭീകരവും ആയിരിക്കും. 
#പ്രേക്ഷകർക്കൊപ്പം

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു
'ഉഗ്രൻ സിനിമകൾ കണ്ടു..'