പ്രീതിയും ഭര്‍ത്താവും നഗ്ന റസ്റ്റോറന്‍റിലെന്ന് ചിത്രങ്ങള്‍

By Web DeskFirst Published Jul 25, 2016, 11:06 AM IST
Highlights

ലണ്ടന്‍: ബോളിവുഡ് താരം പ്രീതി സിന്‍റെയും അടുത്തിടെ ഇവര്‍ വിവാഹം കഴിച്ച അമേരിക്കക്കാരന്‍ ജീന്‍ ഗുഡ് ഇനോഫിന്‍റെയും പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു. ലണ്ടനിലെ നഗ്ന റസ്‌റ്റോറന്‍റില്‍ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന രീതിയില്‍ രണ്ടുപേരും പരിപൂര്‍ണ്ണ നഗ്നരായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

അതേസമയം ചിത്രവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ലെന്ന് മുന്‍നിര പാപ്പരാസികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹണിമൂണ്‍ ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനില്‍ എത്തിയ താരസുന്ദരിയും ഭര്‍ത്താവും ആ സമയത്ത് എടുത്തതാണ് ചിത്രങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. 

ലണ്ടനിലെ പ്രശസ്തമായ ന്യൂഡ് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുവാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് നേരത്തേ പ്രീതി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്.

click me!